Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Edamalakkudy

Idukki

ദു​രി​തം മാ​റാ​തെ ഇ​ട​മ​ല​ക്കു​ടി

മൂ​ന്നാ​ർ: സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡി​ന്‍റെ അ​ഭാ​വം​മൂ​ലം സം​സ്ഥാ​ന​ത്തെ ആ​ദ്യ ഗോ​ത്ര​വ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ൽ​നി​ന്ന് ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യ​ത് മ​ണി​ക്കു​റു​ക​ൾ​ക്കു ശേ​ഷം. കൂ​ട​ല്ലാ​ർ​കു​ടി സ്വ​ദേ​ശി​യാ​യ എ​ഴു​പ​തു​കാ​ര​ൻ മ​ല​യ​പ്പ​നെ ഏ​റെ സാ​ഹ​സി​ക​മാ​യാ​ണ് പു​റം ലോ​ക​ത്ത് എ​ത്തി​ക്കാ​നാ​യ​ത്. ഉ​ൾ​വ​ന​ത്തി​ൽ ഒ​റ്റ​യ​ടി​പ്പാ​ത​യി​ലൂ​ടെ നാ​ലു കി​ലോ​മീ​റ്റ​ർ ചു​മ​ന്നാ​ണ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളാ​യി പ​നി ബാ​ധി​ച്ച് കി​ട​പ്പി​ലാ​യി​രു​ന്ന രോ​ഗി ക​ഴി​ഞ്ഞ ദി​വ​സം തീ​ർ​ത്തും അ​വ​ശ​നാ​വു​ക​യാ​യി​രു​ന്നു. കാ​ട്ടു ക​മ്പി​ൽ ഇ​രു​വ​ശ​ത്തും തു​ണി വ​ലി​ച്ചു​കെ​ട്ടി രോ​ഗി​യെ അ​തി​ൽ​കി​ട​ത്തി ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഏ​റെ സാ​ഹ​സി​ക​മാ​യി​ട്ടാ​യി​രു​ന്നു രോ​ഗി​യെ ചു​മ​ന്നു​ള്ള കാ​ന​ന യാ​ത്ര. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ പെ​യ്തി​രു​ന്ന​തി​നാ​ൽ പു​ഴ​ക​ളി​ൽ ഒ​ഴു​ക്ക് ശ​ക്ത​മാ​യി​രു​ന്നു. ആ ​പു​ഴ​യ്ക്കു മു​ക​ളി​ൽ മു​ള​കൊ​ണ്ടു നി​ർ​മി​ച്ച പാ​ല​ത്തി​ലൂ​ടെ ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് നാ​ട്ടു​കാ​ർ രോ​ഗി​യെ പ്ര​ധാ​ന പാ​ത​യി​ലെ​ത്തി​ച്ച​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ രോ​ഗി​യെ അ​ടി​മാ​ലി ആ​ശുപ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൂ​ട​ല്ലാ​ർ കു​ടി​യി​ൽ​നി​ന്നു നാ​ലു കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടാ​ൽ മാ​ത്ര​മേ പ്ര​ധാ​ന പാ​ത​ക​ളു​ള്ള മാ​ങ്കു​ള​ത്തെ​ത്താ​നാ​കൂ. ഇ​വി​ടെ എ​ത്തി​ച്ചാ​ലും ഒ​രു മ​ണി​ക്കൂ​ർ വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്തു​വേ​ണം ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ൻ.

നാ​ലു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള കാ​ന​ന പാ​ത ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ഉ​ന്ന​തി നി​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നു കാ​ല​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം പ​നി മൂ​ർ​ച്ഛി​ച്ച അ​ഞ്ചുവ​യ​സു​കാ​ര​ൻ കാ​ർ​ത്തി​ക്കി​നെ സ​മാ​ന​മാ​യ രീ​തി​യി​ൽ ചു​മ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം കാ​ർ​ത്തി​ക്കി​ന്‍റെ മു​ത്ത​ശി​യെ​യും ഇ​തു​പോ​ലെ​ത​ന്നെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഈ ​സം​ഭ​വ​ങ്ങ​ൾ​ക്കു ശേ​ഷം ആ​ദി​വാ​സി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡു നി​ർ​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല.

Latest News

Corehub Up