x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ക്‌​ടോ​ബ​ർ ഏഴ് ഭീ​ക​രാ​ക്ര​മ​ണം: മു​ന്ന​റി​യി​പ്പു ല​ഭി​ച്ചി​ട്ടും നെ​ത​ന്യാ​ഹു അ​വ​ഗ​ണി​ച്ചെ​ന്ന്

വെബ്ഡെസ്ക്
Published: September 11, 2026 01:08 AM IST | Updated: September 11, 2026 01:09 AM IST

ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​

ടെ​​​​ൽ അ​​​​വീ​​​​വ്: ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ ന​​​​ടു​​​​ക്കി​​​​യ 2023 ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ ഏഴ് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​ന് യു​​​​എ​​​​ഇ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ൽ​​​​നി​​​​ന്നു മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്നും എ​​​​ന്നാ​​​​ൽ അ​​​​ദ്ദേ​​​​ഹം അ​​​​ത് അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട്. പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ആ​​​​ഴ്ച​​​​ക​​​​ൾ മാ​​​​ത്രം ബാ​​​​ക്കി​​​​നി​​​​ൽ​​​​ക്കെ ഇ​​​​സ്രേ​​​​ലി രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ വ​​​​ലി​​​​യ വി​​​​വാ​​​​ദ​​​​ത്തി​​​​നാ​​​​ണ് ഈ ​​​​ആ​​​​രോ​​​​പ​​​​ണം തി​​​​രി ​​​​കൊ​​​​ളു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഹ​​​​മാ​​​​സ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പ​​​​ത്തു ദി​​​​വ​​​​സം മു​​​​ന്പ് യു​​​​എ​​​​ഇ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷെ​​​​യ്ഖ് മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സാ​​​​യി​​​​ദ് അ​​​​ൽ ന​​​​ഹ്‌​​​​യാ​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ച് ഹ​​​​മാ​​​​സും യ​​​​ഹി​​​​യ സി​​​​ൻ​​​​വ​​​​റും വ​​​​ലി​​​​യൊ​​​​രു ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നു മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ഇ​​​​സ്രേ​​​​ലി പ​​​​ത്ര​​​​മാ​​​​യ ‘ഹാ​​​​രെ​​​​റ്റ്സ്’ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. എ​​​​ന്നാ​​​​ൽ, ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി രാ​​​​ജ്യ​​​​ത്തെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​ക​​​​ൾ​​​​ക്കു കൈ​​​​മാ​​​​റി​​​​യി​​​​ല്ലെ​​​​ന്നും വാ​​​​ർ​​​​ത്ത​​​​യി​​​​ൽ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, വാ​​​​ർ​​​​ത്ത തി​​​​ക​​​​ച്ചും വ്യാ​​​​ജ​​​​വും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള​​​​തു​​​​മാ​​​​ണെ​​​​ന്ന് നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​ന്‍റെ ഓ​​​​ഫീ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി. യു​​​​എ​​​​ഇ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യി ഇ​​​​ത്ത​​​​ര​​​​മൊ​​​​രു സം​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യ പ​​​​ത്ര​​​​ത്തി​​​​നും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നു​​​​മെ​​​​തി​​​​രേ മാ​​​​ന​​​​ന​​​​ഷ്‌​​​​ട​​​​ക്കേ​​​​സ് ഫ​​​​യ​​​​ൽ ചെ​​​​യ്യാ​​​​ൻ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും നെ​​​​ത​​​​ന്യാ​​​​ഹു അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ, ത​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച വാ​​​​ർ​​​​ത്ത​​​​യി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​യി ‘ഹാ​​​​രെ​​​​റ്റ്സ്’ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഇ​​​​സ്ര​​​​യേ​​​​ലും യു​​​​എ​​​​ഇ​​​​യും ത​​​​മ്മി​​​​ൽ തു​​​​റ​​​​ന്ന ന​​​​യ​​​​ത​​​​ന്ത്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റാ​​​​റു​​​​ണ്ടെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ യു​​​​എ​​​​ഇ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​ മ​​​​ന്ത്രാ​​​​ല​​​​യം, ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വാ​​​​ർ​​​​ത്ത ശ​​​​രി​​​​വ​​​​യ്ക്കാ​​​​നോ നി​​​​ഷേ​​​​ധി​​​​ക്കാ​​​​നോ ത​​​​യാ​​​​റാ​​​​യി​​​​ല്ല.
അ​​​​ടു​​​​ത്ത​​​​മാ​​​​സം 27ന് ​​​​ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കെ, പ്ര​​​​തി​​​​പ​​​​ക്ഷം ഈ ​​​​വി​​​​ഷ​​​​യം നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ​​​​തി​​​​രേ വ​​​​ലി​​​​യ ആ​​​​യു​​​​ധ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ഫ്താ​​​​ലി ബെ​​​​ന​​​​റ്റ്, പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് ഗാ​​​​ഡി ഐ​​​​സ​​​​ൻ​​​​കോ​​​​ട്ട് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ​​​​തി​​​​രേ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ വീ​​​​ഴ്ച ആ​​​​രോ​​​​പി​​​​ക്കു​​​​ക​​​​യും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഔ​​​​ദ്യോ​​​​ഗി​​​​ക അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു.

1,200ഓ​​​​ളം പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു​​​​ പേ​​​​ർ ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്ത ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ ഏഴിലെ ​​​​ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ൽ നെ​​​​ത​​​​ന്യാ​​​​ഹു ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നു വ​​​​ലി​​​​യ വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ചെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ഇ​​​​തോ​​​​ടെ വീ​​​​ണ്ടും ശ​​​​ക്ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Tags : TerrorAttacks Netanyahu Warnings Despite Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up