സുമിത് റോയ്
കോൽക്കത്ത: ഭൂമിതട്ടിപ്പു കേസിൽ തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ സഹായി സുമിത് റോയ് അറസ്റ്റിൽ.
സുപ്രീംകോടതി സുമിത് റോയ്യുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഇന്നലെ തെക്കൻ കോൽക്കത്തയിലെ കാളിഘട്ടിൽനിന്നാണ് സുമിതിനെ പശ്ചിമബംഗാൾ സിഐഡി അറസ്റ്റ് ചെയ്തത്.
സാൽബോണിയിലെ സർക്കാർ വക ഭൂമി അനധികൃതമായി വിൽപ്പന നടത്തിയെന്നാണ് കേസ്. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമസഭയിൽ സുമിതിന്റെ അറസ്റ്റ് നടന്നതായി പ്രഖ്യാപിച്ചു. അറിയപ്പെടുന്ന കൊള്ളക്കാരനെന്നാണ് സുമതിനെ സുവേന്ദു വിശേഷിപ്പിച്ചത്.
Tags : LandScam Case AbhishekBanerjee Aide Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash SumitRoy