Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aide

ഇ​ർ​ഫാ​ൻ ഗ​ദ്ദി വ​ധ​ക്കേ​സ്; അ​തി​ഖ് അ​ഹ​മ്മ​ദി​ന്‍റെ അ​നു​യാ​യി കോ​ടി​യി​ൽ കീ​ഴ​ട​ങ്ങി

ല​ക്നോ: വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട മാ​ഫി​യ ത​ല​വ​ൻ അ​തി​ഖ് അ​ഹ​മ്മ​ദി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി അ​സി​ഫ് ദു​റാ​നി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ഇ​ർ​ഫാ​ൻ ഗ​ദ്ദി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ൾ, പ്ര​യാ​ഗ്‌​രാ​ജി​ലെ കോ​ട​തി​യി​ലാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

കൊ​ല​പാ​ത​കം ന​ട​ന്ന് ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് കീ​ഴ​ട​ങ്ങ​ൽ. അ​തി​ഖ് അ​ഹ​മ്മ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ഷ്‌​റ​ഫി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യും പ്രോ​പ്പ​ർ​ട്ടി ഡീ​ല​റു​മാ​യ ഇ​ർ​ഫാ​ൻ ഗ​ദ്ദി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത​ത് അ​സി​ഫ് ദു​റാ​നി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ എ​ട്ടി​ന് വൈ​കു​ന്നേ​രം പ്ര​യാ​ഗ്‌​രാ​ജി​ലെ ഐ​നു​ദ്ദീ​ൻ​പൂ​ർ പ്ര​ദേ​ശ​ത്തു​വ​ച്ച് ബൈ​ക്കി​ലെ​ത്തി​യ നാ​ലം​ഗ സം​ഘ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 50,000 രൂ​പ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന് പോ​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നേ​ര​ത്തെ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഷ്റ​ഫി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ‌

ഇ​ർ​ഫാ​ൻ ഗ​ദ്ദി വ​ധ​ക്കേ​സി​ൽ ഇ​തു​വ​രെ ആ​റ് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ നാ​സി​ർ ജ​മാ​ൽ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ഇ​ർ​ഫാ​ന്‍റെ കു​ടും​ബം ക​ഴി​ഞ്ഞ മാ​സം ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ദു​റാ​നി സ​ഹോ​ദ​ര​ന്മാ​ർ​ക്കും മ​റ്റ് പ​ല​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

Latest News

Corehub Up