Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PMO

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി വി.​ഡി. സ​തീ​ശ​ൻ നാ​ളെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും; ച​ർ​ച്ച​യാ​കു​ന്ന​ത് ​സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​നം

 

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നാ​ളെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വൈ​കി​ട്ട് അ​ഞ്ചോ​ടെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ക. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തു​ന്ന​തി​ന് നേ​ര​ത്തെ ത​ന്നെ മു​ഖ്യ​മ​ന്ത്രി അ​നു​മ​തി തേ​ടി​യി​രു​ന്നു. ആ ​അ​നു​മ​തി​യാ​ണ് ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നാ​ളെ കേ​ര​ള​ത്തി​ൽ മ​ന്ത്രി​സ​ഭാ​യോ​ഗം ന​ട​ക്കും. അ​തി​നു​ശേ​ഷം വാ​ർ​ത്താ സ​മ്മേ​ള​നം ഉ​ണ്ടാ​കും. തു​ട​ർ​ന്നാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കു​ക.

സം​സ്ഥാ​ന​ത്ത് ന​ട​ക്കേ​ണ്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വൈ​ദ്യു​തി പ്ര​തി​സ​ന്ധി അ​ട​ക്ക​മു​ള്ള പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ക​യാ​ണ് കൂ​ടി​ക്കാ​ഴ്ച​യു​ടെ ല​ക്ഷ്യം. നാ​ളെ ഉ​ച്ച​ക്ക് ശേ​ഷ​മാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ചേ​രു​ക.

Latest News

Corehub Up