x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​സ്ത്ര​ങ്ങ​ൾ അ​നു​വാ​ദ​മി​ല്ലാ​തെ ഉ​പ​യോ​ഗി​ച്ചു; സു​ഹൃ​ത്തി​നെ ത​ല്ലി​ക്കൊ​ന്ന യു​വാ​വ് ഒ​ളി​വി​ൽ

വെബ് ഡെസ്ക്
Published: September 12, 2026 09:43 AM IST | Updated: September 12, 2026 09:43 AM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗോ​രെ​ഗാ​വി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ വ​സ്ത്ര​ങ്ങ​ളും സാ​ധ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ പേ​രി​ൽ സു​ഹൃ​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് യു​വാ​വ് മ​രി​ച്ചു. സൂ​ര​ജ് ഡോ​ലെ​യെ (26) ആ​ണ് സു​ഹൃ​ത്ത് സു​ബോ​ധ് വാ​ഗ്‌​മാ​രെ (37) എ​ന്ന യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മ​രി​ച്ച സൂ​ര​ജ് ഡോ​ലെ അ​നു​വാ​ദ​മി​ല്ലാ​തെ വ​സ്ത്ര​ങ്ങ​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും നി​ര​ന്ത​രം ഉ​പ​യോ​ഗി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും വ​സ്ത്ര​ങ്ങ​ള​ട​ങ്ങി​യ ബാ​ഗ് ചോ​ദി​ക്കാ​തെ എ​ടു​ത്തു​കൊ​ണ്ടു​പോ​യി തി​രി​കെ ത​ന്നി​ല്ലെ​ന്നും സു​ബോ​ധ് വാ​ഗ്‌​മാ​രെ സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​ഞ്ഞു. ഇ​തേ​ച്ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ സൂ​ര​ജ് ഡോ​ലെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും തു​ട​ർ​ന്ന് പ്ര​കോ​പി​ത​നാ​യ സു​ബോ​ധ് വാ​ഗ്‌​മാ​രെ റോ​ഡ​രി​കി​ൽ കി​ട​ന്ന ക​ല്ലു​കൊ​ണ്ട് ഇ​യാ​ളു​ടെ മു​ഖ​ത്ത് ഇ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന സൂ​ര​ജി​നെ പി​ന്നീ​ട് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Crime Police Friend Beat Death

Recent News

Corehub Up