x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ൻ​സി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി; 44 പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 12, 2026 11:11 AM IST | Updated: September 12, 2026 11:12 AM IST

പാളം തെറ്റിയ ട്രെയിൻ

പാ​രീ​സ്: ഫ്രാ​ൻ​സി​ലെ നോ​ർ​മ​ണ്ടി​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി 44 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7:30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

റെ​യി​ൽ​വേ പാ​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ന്തോ വ​സ്തു​വി​ൽ ത​ട്ടി​യ ശേ​ഷ​മാ​ണ് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​തെ​ന്ന് ഫ്ര​ഞ്ച് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 180 യാ​ത്ര​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ച ട്രെ​യി​നാ​ണ് ക്ലി​യോ​ൺ ന​ഗ​ര​ത്തി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റൂ​വ​ൻ - കെ​യ്ൻ, കെ​യ്ൻ - ലെ ​ഹാ​വ്രെ വ​ഴി​യു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി ബ​സ് സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Train Injury

Recent News

Corehub Up