x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കമ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 12, 2026 11:10 AM IST | Updated: September 12, 2026 11:10 AM IST

സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി കമ്മ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പാക്കാൻ ആലോചിക്കുന്നതായി വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. പുരപ്പുറ സോളാർ പദ്ധതികൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി, രാത്രികാലങ്ങളിൽ വീടുകളിൽ സംഭരിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് തിരിച്ചുനൽകിയാൽ മികച്ച തുക നൽകുന്നകാര്യം സർക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ ബോർഡ് തയാറാകുമെന്നും സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ പൂർണമായി മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സോളാർ വൈദ്യുതി നേരിട്ട് സ്റ്റോർ ചെയ്യാൻ വീടുകളിൽ ആവശ്യമായ സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് കമ്മ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പിലാക്കുന്നത്. കൂടാതെ വീടുകളിൽ സ്വന്തമായി സ്റ്റോറേജ് സൗകര്യം ഏർപ്പെടുത്തുന്നവർക്ക് സബ്സിഡി നൽകുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രമന്ത്രിമാരെ നേരിൽ കണ്ട് രണ്ട് പ്രധാന കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിച്ചതടക്കം വിവിധ കാരണങ്ങളാൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ ആയിരം മെഗാവാട്ടിന്‍റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കൽക്കരി ക്ഷാമവും പ്രതിസന്ധിക്ക് ആക്കംകൂട്ടിയിട്ടുണ്ട്. കേരളത്തെ മാത്രമല്ല, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മുഴുവൻ ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ആവശ്യമായ വൈദ്യുതിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് കേരളം സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്. പുതിയ വൈദ്യുതി പദ്ധതികൾ തുടങ്ങാൻ സാധിക്കാത്തതും പ്രതിസന്ധിക്ക് ആഴം കൂട്ടുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിക്കുന്നതിനായി വിവിധ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

Tags : SunnyJoseph Battery Electricity Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up