കൊടുങ്ങല്ലൂർ: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതിയെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പൊലിസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി തോണ്ടുപറമ്പിൽ മുഹമ്മദ് ആസിഫിനെയാണ് (24) അറസ്റ്റ് ചെയ്തത്.
ജോർജിയയിൽ ജോലി വാഗ്ദാനം ചെയ്ത പ്രതി എടവിലങ്ങ് സ്വദേശിയിൽനിന്നു 22.46 ലക്ഷം രൂപയാണ് തട്ടിയത്. എടവിലങ്ങ് പൊടിയൻ ബസാർ എരാശേരി അശ്വിൻ കൃഷ്ണയിൽ (26) നിന്നാണു 22,46,430 രൂപ തട്ടിയെടുത്തത്. റേഡിയോഗ്രഫർ ജോലി ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ചാണ് പണം തട്ടിച്ചത്.
പ്രതി സിംഗപ്പുരിൽ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയതായി റൂറൽ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീമിനു ലഭിച്ച വിവരത്തെ തുടർന്നു പൊലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 2025 മാർച്ച് 24 മുതൽ 2026 ഫെബ്രുവരി 13 വരെ വിവിധ ഘട്ടങ്ങളിലായി ബാങ്ക് അക്കൗണ്ട് മുഖേന പണം വാങ്ങുകയായിരുന്നു.
Tags : Accused arrested airport cheating foreign job Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash