പത്തനാപുരം: കല്ലട ആറ്റിലെ ഒഴുക്കിൽപ്പെട്ട് പ്ലസ് ടു വിദ്യാർഥിയെ കാണാതായി. പത്തനാപുരം നടുക്കുന്ന് സ്വദേശി മുഹമ്മദ് സാഹിലിനെയാണ് (16) കാണാതായത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം കിഴക്കേഭാഗം തര്യൻ തോപ്പിനു സമീപം പൂന്തോട്ടത്തിൽ കടവിൽ എത്തിയതായിരുന്നു മുഹമ്മദ് സാഹിൽ.
ഫയർഫോഴ്സ് പുഴയിൽ സംഘം തിരച്ചിൽ തുടരുന്നു. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. പത്തനാപുരം നടുക്കുന്ന് കല്ലാമുട്ടം പള്ളി കിഴക്കേതിൽ നൗഫലിന്റെയും ജാസിലയുടെയും മകനാണ് മുഹമ്മദ് സാഹിൽ.
Tags : Plus Two student missing swept away Kallada River Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash