Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabotage

Kottayam

യു​വാ​വി​ന് മ​ർ​ദ​ന​മേ​റ്റ കേ​സ് : പോ​ലീ​സ് അ​ട്ടി​മ​റി​ക്ക് നീ​ക്ക​മെ​ന്ന് പി​താ​വ്

ഏ​റ്റു​മാ​നൂ​ർ: മ​നോ​ദൗ​ർ​ബ​ല്യ​ത്തി​നു ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന യു​വാ​വി​നെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ക്കു​ന്ന കേ​സി​ൽ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മ​മെ​ന്നു പ​രാ​തി. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പൂ​ഴ്ത്തി, ഡോ​ക്ട​റു​ടെ മൊ​ഴി തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് യു​വാ​വി​ന്‍റെ പി​താ​വ് ഉ​ന്ന​യി​ക്കു​ന്ന​ത്.
ഏ​റ്റു​മാ​നൂ​ർ പാ​റോ​ലി​ക്ക​ൽ ശ്രീ​ന​ന്ദ​നം വീ​ട്ടി​ൽ എ​സ്.​കെ. രാ​ജീ​വി​ന്‍റെ മ​ക​ൻ അ​ഭ​യ് എ​സ്. രാ​ജീ​വി​നാ​ണ് പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ​ത്. 2025 മാ​ർ​ച്ച് 20ന് ​ഏ​റ്റു​മാ​നൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്‌​റ്റാ​ൻ​ഡി​ൽ അ​ഭ​യും സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​കു​ന്ന​ത്.

ബ​സ് സ്‌​റ്റാ​ൻ​ഡി​ൽ​നി​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ക​നെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ന്ന​തി​നു മു​മ്പ് തൊ​ട്ട​ടു​ത്തു​ള്ള ജ​ന​മൈ​ത്രി മീ​ഡി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് മ​ർ​ദി​ച്ചെ​ന്നും വി​വ​രം അ​ന്വേ​ഷി​ക്കാ​ൻ സ്‌​റ്റേ​ഷ​നി​ൽ എ​ത്തി​യ ത​ന്നെ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് പി​താ​വി​ന്‍റെ പ​രാ​തി.
ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

Latest News

Corehub Up