x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് അപ​ക​ടം അ​ട്ടി​മ​റിയോ? അ​ന്വേ​ഷ​ണ​ത്തി​നു പോലീ​സും കെ​എ​സ്ആ​ര്‍​ടി​സി​യും

വെബ്ഡെസ്ക്
Published: August 14, 2026 01:06 AM IST | Updated: August 14, 2026 01:06 AM IST

ബം​​​ഗ​​​ളൂ​​​രു-​​​മൈ​​​സൂ​​​രു എ​​​ക്‌​​​സ്പ്ര​​​സ് വേ​​​യി​​​ല്‍ കേ​​​ര​​​ള ആ​​​ര്‍​ടി​​​സി ബ​​​സ് മറിഞ്ഞുണ്ടായ അപകടം. (ഫയൽ ചിത്രം)

കോ​​​ഴി​​​ക്കോ​​​ട്: ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​ന് ബം​​​ഗ​​​ളൂ​​​രു-​​​മൈ​​​സൂ​​​രു എ​​​ക്‌​​​സ്പ്ര​​​സ് വേ​​​യി​​​ല്‍ ബി​​​ഡ​​​തി​​​ക്ക് സ​​​മീ​​​പം കേ​​​ര​​​ള ആ​​​ര്‍​ടി​​​സി ബ​​​സ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെട്ട് ര​​​ണ്ടു ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര്‍ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ അ​​​പ​​​ക​​​ടം അ​​​ട്ടി​​​മ​​​റി​​​യോ? സം​​​ശ​​​യ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഗ​​​താ​​​ഗ​​​ത​​​വ​​​കു​​​പ്പ് മ​​​ന്ത്രി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

ഈ ​​​അ​​​പ​​​ക​​​ടസ്ഥ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​ത്തു വ​​​ച്ച് ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി 9.10 ഓ​​​ടെ മ​​​റ്റൊ​​​രു കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സി​​​നു നേ​​​രേ ​മു​​​ട്ട​​​യേ​​​റ് ന​​​ട​​​ന്നി​​​രു​​​ന്നു. ​മു​​​ട്ട ഗ്ലാ​​​സി​​​ൽ പ​​​തി​​​ച്ച് കാ​​​ഴ്ച മ​​​റ​​​ഞ്ഞു​​​വെ​​​ങ്കി​​​ലും ഡ്രൈ​​​വ​​​റു​​​ടെ മ​​​നോ​​​സാ​​​ന്നി​​​ധ്യം​​​കൊ​​​ണ്ടാ​​​ണ് വ​​​ന്‍ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​യ​​​ത്.

എ​​​ക്‌​​​സ്പ്ര​​​സ്‌​​​വേ​​​യി​​​ലൂ​​​ടെ ന​​​ല്ല വേ​​​ഗ​​ത്തി​​ൽ പോ​​​കു​​​മ്പോ​​​ഴാ​​​ണ് ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍നി​​​ന്നു കാ​​​സ​​​ര്‍​ഗോ​​​ട്ടേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന സൂ​​​പ്പ​​​ര്‍​ ഡീ​​​ല​​​ക്‌​​​സ് ബ​​​സി​​​നു നേ​​​രേ ബൈ​​​ക്കു​​​ക​​​ളി​​​ലെ​​​ത്തി​​​യ സം​​​ഘം ​മു​​​ട്ട​​​യെ​​​റി​​​ഞ്ഞ​​​ത്. ഡ്രൈ​​​വ​​​ര്‍ പെ​​ട്ടെ​​ന്നുത​​​ന്നെ വേ​​​ഗം നി​​​യ​​​ന്ത്രി​​​ച്ച് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ വെ​​​ളി​​​ച്ച​​​മു​​​ള്ള സ്ഥ​​​ല​​​ത്ത് ബ​​​സ് നി​​​റു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​ക്‌​​​സ്പ്ര​​​സ് വേ ​​​ആ​​​യ​​​തി​​​നാ​​​ല്‍ എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ളും ന​​​ല്ല വേ​​​ഗ​​​ത്തി​​ലാ​​​ണ് സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​ത്. സ​​​മാ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​ന് ബ​​​സി​​​നു നേ​​​രേ ഏ​​​തെ​​​ങ്കി​​​ലും രീ​​​തി​​​യി​​​ലു​​​ള്ള ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​താ​​​ണോ ബ​​​സ് നി​​​യ​​​ന്ത്ര​​​ണം വി​​​ടാ​​​ന്‍ കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു സം​​​ശ​​​യ​​​മു​​​യ​​​ര്‍​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

ബ​​​സ് ഡ്രൈ​​​വ​​​ര്‍ കോ​​​ഴി​​​ക്കോ​​​ട് വെ​​​ള്ള​​​യി​​​ല്‍ സ്വ​​​ദേ​​​ശി കെ. ​​​മി​​​ഥി​​​ലേ​​​ഷ് (35), ക​​​ണ്ട​​​ക്ട​​​ര്‍ കോ​​​ഴി​​​ക്കോ​​​ട് ചേ​​​വാ​​​യൂ​​​ര്‍ കോ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി എ​​​ന്‍.​​​എം. അ​​​രു​​​ണ്‍ (40) എ​​​ന്നി​​​വ​​​ര്‍ അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​ര​​​ണ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

മു​​​ട്ട ഗ്ലാ​​​സി​​​ൽ പ​​​തി​​​ഞ്ഞാ​​​ല്‍ കാ​​​ഴ്ച പൂ​​​ര്‍​ണ​​​മാ​​​യും മ​​​റ​​​യും. ഇ​​​ങ്ങ​​​നെ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെടു​​​ത്താ​​​ന്‍ കൊ​​​ള്ള​​​സം​​​ഘം​​​ങ്ങ​​​ള്‍ ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്.

ഏ​​​താ​​​നും വ​​​ര്‍​ഷം മു​​​മ്പ് കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു ബം​​ഗ​​ളൂ​​​രു​​​വി​​​ലേ​​​ക്കു പോ​​​യ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സ്, ആ​​​ളൊ​​​ഴി​​​ഞ്ഞ സ്ഥ​​​ല​​​ത്തുവ​​​ച്ച് ഒ​​​രുസം​​​ഘം ആ​​​ളു​​​ക​​​ള്‍ ത​​​ട​​​ഞ്ഞു​​​നി​​​റു​​​ത്തി യാ​​​ത്ര​​​ക്കാ​​​രെ കൊ​​​ള്ള​​​യ​​​ടി​​​ച്ചി​​​രു​​​ന്നു. മു​​​ന്‍​കാ​​​ല അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ വി​​​ഷ​​​യം ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ഗ​​​താ​​​ഗ​​​ത​​​വ​​​കു​​​പ്പ് ക​​​ര്‍​ണാ​​​ട​​​ക ഡി​​​ജി​​​പി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ബ​​​സ് അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ഡ്രൈ​​​വ​​​ര്‍​ക്ക് ആ​​​വ​​​ശ്യ​​​ത്തി​​​നു വി​​​ശ്ര​​​മം ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​താ​​​യും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്.

Tags : KSRTC Investigate BusAccident Sabotage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up