കെ.സി. വേണുഗോപാൽ.
ന്യൂഡൽഹി: മൺസൂൺ സമ്മേളനം അവസാനിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ ഒളിച്ചോട്ടവും ഭീരുത്വവുമാണ് രാജ്യം കണ്ടതെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സാധിച്ചില്ല.
ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിർണായക നിയമങ്ങൾ തിടുക്കത്തിൽ പാസാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ നീക്കങ്ങൾക്കെതിരേപ്രതിപക്ഷം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് നടത്തിയത്.
ന്യൂനപക്ഷങ്ങളെയും ചാരിറ്റി സംഘടനകളെയും ലക്ഷ്യമിട്ട് കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ബില്ലിനെ കോൺഗ്രസ് ശക്തമായി എതിർത്തതോടെയാണ് ബിൽ പാർലമെന്ററി സമിതിക്ക് (ജെപിസി) വിടാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Tags : KCVenugopal CentralGovernment RunAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash