Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RunAway

കേന്ദ്രസർക്കാർ ഒളിച്ചോടി: കെ.സി. വേണുഗോപാൽ

ന്യൂ​ഡ​ൽ​ഹി: മ​ൺ​സൂ​ൺ സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​മ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഒ​ളി​ച്ചോ​ട്ട​വും ഭീ​രു​ത്വ​വു​മാ​ണ് രാ​ജ്യം ക​ണ്ട​തെ​ന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് സാ​ധി​ച്ചി​ല്ല.

ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ഹു​ങ്കി​ൽ ജ​ന​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന നി​ർ​ണാ​യ​ക നി​യ​മ​ങ്ങ​ൾ തി​ടു​ക്ക​ത്തി​ൽ പാ​സാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഏ​കാ​ധി​പ​ത്യ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേപ്ര​തി​പ​ക്ഷം വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പോ​രാ​ട്ട​മാ​ണ് ന​ട​ത്തി​യ​ത്.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ചാ​രി​റ്റി സം​ഘ​ട​ന​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് കൊ​ണ്ടു​വ​ന്ന വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ (എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി ബി​ല്ലി​നെ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യി എ​തി​ർ​ത്ത​തോ​ടെ​യാ​ണ് ബി​ൽ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്ക് (ജെ​പി​സി) വി​ടാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യ​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Latest News

Corehub Up