പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഫുക്കറ്റ് - ഡൽഹി എയർഇന്ത്യ വിമാനം ആകാശച്ചുഴിയിൽ വീണ സംഭവത്തിൽ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി അന്തിമപരിശോധനയിൽ തെളിഞ്ഞതോടെ തങ്ങളുടെ മുഴുവൻ പൈലറ്റുമാരെയും ലഹരി പരിശോധനയ്ക്ക് വിധേയരാക്കാൻ എയർ ഇന്ത്യ. ഇന്നലെ മുതൽ പരിശോധന ആരംഭിച്ചു.
വിമാനത്താവളങ്ങൾ, എയർ ഇന്ത്യയുടെ അക്കാദമി, എയർ ഇന്ത്യ ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും സ്രവ പരിശോധനകൾ നടക്കുക.
നിലവിലുള്ള ഡിജിസിഎ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം യാത്രക്കാരുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാനാണ് എയർ ഇന്ത്യയുടെ നീക്കം. അതേസമയം ഒരു മാസത്തിനുള്ളിൽ അപകടത്തെ സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഎഐബി പുറത്തുവിടുമെന്നാണ് സൂചന. ഈ മാസം നാലിനാണ് വിമാനം ആകാശച്ചുഴിൽപ്പെട്ടത്.
Tags : AirIndia Conducts DrugTest Pilots Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash