Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pilots

പൈ​ല​റ്റു​മാ​ർ​ക്ക് ല​ഹ​രിപ​രി​ശോ​ധ​ന: നി​ർ​ദേ​ശ​വു​മാ​യി ഡിജിസിഎ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സു​​​​ക​​​​ളി​​​​ലെ​​​​യും പൈ​​​​ല​​​​റ്റു​​​​മാ​​​​ർ​​​​ക്ക് ല​​​​ഹ​​​​രി പ​​​​രി​​​​ശോ​​​​ധ​​​​ന നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ (ഡി​​​​ജി​​​​സി​​​എ). 2027 ജൂ​​​​ലൈ​​​​ക്ക​​​​കം പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പു​​​​തി​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളു​​​​ടെ ക​​​​ര​​​​ട് രൂ​​​​പം ഈ ​​​​മാ​​​​സം അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ അ​​​​ന്തി​​​​മ​​​​മാ​​​​കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രി റാം ​​​​മോ​​​​ഹ​​​​ൻ നാ​​​​യി​​​​ഡു വ്യ​​​​ക്ത​​​​മാ​​​​ക്കി.

നി​​​​ല​​​​വി​​​​ൽ പ​​​ത്തു ശ​​​​ത​​​​മാ​​​​നം പൈ​​​​ല​​​​റ്റു​​​​മാ​​​​രെ റാ​​​​ൻ​​​​ഡ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന രീ​​​​തി​​​​യാ​​​​ണ് പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ത്തോ​​​​ടെ രാ​​​​ജ്യ​​​​ത്തെ വാ​​​​ണി​​​​ജ്യ വി​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ന്ന 12,000ത്തി​​​​ല​​​​ധി​​​​കം പൈ​​​​ല​​​​റ്റു​​​​മാ​​​​ർ​​​​ക്കും പ​​​​രി​​​​ശോ​​​​ധ​​​​ന ബാ​​​​ധ​​​​ക​​​​മാ​​​​കും.

ഫു​​​​ക്ക​​​​റ്റ് - ഡ​​​​ൽ​​​​ഹി എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​നം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ പൈ​​​​ല​​​​റ്റ് ഇ​​​​ൻ ക​​​​മാ​​​​ൻ​​​​ഡ് ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

International

വെ​ടി​വ​ച്ചി​ട്ട​ത് ര​ണ്ടു യു​എ​സ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ: ര​ണ്ടു പേ​രെ ര​ക്ഷി​ച്ചു, ഒ​രാ​ൾ​ക്കു​ വേ​ണ്ടി തെരച്ചിൽ

ടെ​ഹ്റ​ൻ: ഇ​റാ​ൻ സേ​ന വെ​ടി​വ​ച്ചി​ട്ട​തു ര​ണ്ട് യു​എ​സ് യു​ദ്ധ​വി​മാ​ന​ങ്ങ​ളെ​ന്നു ​പ്പോ​ർ​ട്ട്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പൈ​ല​റ്റു​മാ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഒ​രാ​ളെ ഇ​പ്പോ​ഴും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​റാ​നി​ൽ ത​ക​ർ​ന്ന ര​ണ്ട് സീ​റ്റു​ക​ളു​ള്ള യു​എ​സ് എ​ഫ് -15 ഇ ​ജെ​റ്റ് ആ​ണ് ആ​ദ്യ വി​മാ​നം. ഇ​തി​ലെ ഒ​രു പൈ​ല​റ്റി​നെ ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ര​ണ്ടാ​മ​നെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ര​ണ്ടാ​മ​ത് ത​ക​ർ​ന്ന​ത് എ-10 ​വാ​ർ​ത്തോ​ഗ് യു​ദ്ധ​വി​മാ​ന​മാ​ണ്. കു​വൈ​റ്റിനു മു​ക​ളി​ൽ വ​ച്ചു ത​ക​ർ​ന്ന വി​മാ​ന​ത്തി​ൽനി​ന്നു പൈ​ല​റ്റ് ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു.

കാ​ണാ​താ​യ പൈ​ല​റ്റി​നാ​യു​ള്ള തെ​ര​ച്ചി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ര​ണ്ട് ബ്ലാ​ക്ക് ഹോ​ക്ക് ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഇ​റാ​ൻ ആ​ക്ര​മി​ച്ചു. തു​ട​ർ​ന്ന് ഈ ​ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഇ​റാ​നി​യ​ൻ വ്യോ​മാ​തി​ർ​ത്തി​ക്കു പു​റ​ത്തേ​ക്കു പോ​യി.

ത​ക​ർ​ന്ന വി​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വൈ​റ്റ് ഹൗ​സോ പെ​ന്‍റ​ഗ​ണോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ, പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ "വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന്' വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​റാ​നി​ൽ അ​ക​പ്പെ​ട്ട പൈ​ല​റ്റി​നെ ജീ​വ​നോ​ടെ പി​ടി​കൂ​ടു​ന്ന ആ​ർ​ക്കും വ​ലി​യ പ്ര​തി​ഫ​ലം ന​ൽ​കു​മെ​ന്ന് ഇ​റാ​നി​യ​ൻ ടെ​ലി​വി​ഷ​ൻ റി​പ്പോ​ർ​ട്ട​ർ പ​റ​ഞ്ഞു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ​തിനു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ത്തു തെ​ര​ച്ചി​ൽ തുടരുകയാണെന്ന് ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് അ​റി​യി​ച്ചു.

Business

1000 പൈ​​ല​​റ്റു​​മാ​​രെ നി​​യ​​മി​​ക്കാ​​ൻ ഇ​​ൻ​​ഡി​​ഗോ

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​മാ​​നക്കന്പ​​നി​​യാ​​യ ഇ​​ൻ​​ഡി​​ഗോ ആയിരത്തി​​ല​​ധി​​കം പൈ​​ല​​റ്റു​​മാ​​രെ നി​​യ​​മി​​ക്കാ​​ൻ ഒ​​രു​​ങ്ങു​​ന്നു.

ഇ​​ന്ത്യ​​ൻ വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ ന​​ട​​ത്തു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ റി​​ക്രൂ​​ട്ട്മെ​​ന്‍റ് പ​​ദ്ധ​​തി​​ക​​ളി​​ലൊ​​ന്നാ​​ണി​​ത്. പൈ​​ല​​റ്റു​​മാ​​രു​​ടെ വി​​ശ്ര​​മ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പു​​തി​​യ നി​​യ​​മ​​ങ്ങ​​ൾ ന​​ട​​പ്പി​​ലാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ജീ​​വ​​ന​​ക്കാ​​രു​​ടെ കു​​റ​​വ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നാ​​ൽ ഡി​​സം​​ബ​​റി​​ൽ ഏ​​ഴു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ 5000 വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ ഇ​​ൻ​​ഡി​​ഗോ​​യ്ക്കു റ​​ദ്ദാ​​ക്കേ​​ണ്ടി​​വ​​ന്നു.

റി​​ക്രൂ​​ട്ട്മെ​​ന്‍റി​​ലൂ​​ടെ ട്രെ​​യി​​നി ഫ​​സ്റ്റ് ഓ​​ഫീ​​സ​​ർ​​മാ​​ർ, സീ​​നി​​യ​​ർ ഫ​​സ്റ്റ് ഓ​​ഫീ​​സ​​ർ​​മാ​​ർ, ക്യാ​​പ്റ്റ​​ന്മാ​​ർ എ​​ന്നി​​വ​​രെ​​യാ​​ണ് നി​​യ​​മി​​ക്കു​​ന്ന​​ത്. ഇ​​ൻ​​ഡി​​ഗോ പ്ര​​ധാ​​ന​​മാ​​യും പ​​റ​​ത്തു​​ന്ന എ​​യ​​ർ​​ബ​​സ് എ320 ​​വി​​മാ​​ന​​ങ്ങ​​ൾ പ​​റ​​ത്തി പ​​രി​​ച​​യ​​മി​​ല്ലാ​​ത്ത പൈ​​ല​​റ്റു​​മാ​​രെ​​യും നി​​യ​​മി​​ക്കാ​​ൻ ത​​യാ​​റാ​​ണെ​​ന്ന് റി​​ക്രൂ​​ട്ട്മെ​​ന്‍റ് അ​​റി​​യി​​പ്പു​​ക​​ളി​​ൽ ഒ​​ന്നി​​ൽ പ​​റ​​യു​​ന്നു.

പു​​തി​​യ നി​​യ​​മ​​ങ്ങ​​ൾ പ്ര​​കാ​​രം പൈ​​ല​​റ്റു​​മാ​​രു​​ടെ ആ​​ഴ്ച​​യി​​ലു​​ള്ള വി​​ശ്ര​​മസ​​മ​​യ​​ത്തി​​ൽ വ​​ർ​​ധ​​ന വ​​രു​​ത്തി​​യ​​തി​​നൊ​​പ്പം അ​​ർ​​ധ​​രാ​​ത്രി 12 മ​​ണി​​ക്കും പു​​ല​​ർ​​ച്ചെ ആ​​റു​​മ​​ണി​​ക്കും ഇ​​ട​​യി​​ൽ ഒ​​രു പൈ​​ല​​റ്റ് ന​​ട​​ത്തേ​​ണ്ട ലാ​​ൻ​​ഡിം​​ഗു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ നി​​യ​​ന്ത്ര​​ണം വ​​രു​​ത്തു​​ക​​യും ചെ​​യ്തു.

Kerala

ഇൻഡിഗോയ്ക്ക് ആശ്വാസം; പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിൻവലിച്ച് ഡിജിസിഎ

ന്യൂഡൽഹി: സർവീസുകൾ താറുമാറായതിനു പിന്നാലെ ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പിൻവലിച്ചു. 

വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡിജിസിഎ പിൻവലിച്ചത്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ നൂറുകണക്കിന് സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു. 

ഇതിനുപിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ ഇടപെടലുണ്ടായത്.

Latest News

Corehub Up