മുംബൈ: പൈലറ്റുമാരിൽ ലഹരി പരിശോധന തുടങ്ങി എയർ ഇന്ത്യ. വിമാനം അപകടത്തിൽപ്പെട്ടത് പൈലറ്റ് ലഹരിയുപയോഗിച്ചതിനെതുടർന്നാണെന്ന സംശയത്തിന് പിന്നാലെയാണ് ഡോപ് ടെസ്റ്റ് തുടങ്ങിയത്.
അയ്യായിരത്തിലധികം പൈലറ്റുമാരിലാണ് ലഹരി പരിശോധന നടത്തുന്നത്. എയർ ഇന്ത്യയ്ക്കൊപ്പം എയർ ഇന്ത്യ എക്സ്പ്രസിലും പരിശോധന തുടങ്ങി. പരിശോധനയ്ക്ക് വിധേയരാകാത്തവരെ മാറ്റി നിർത്തും. യാത്രക്കാരുടെ വിശ്വാസ്യതയാണ് വലിയ സമ്പത്തെന്ന് എയർ ഇന്ത്യ വൈസ് പ്രസിഡന്റ് അറിയിച്ചു. ലഹരിപരിശോധന ചട്ടങ്ങൾ ഡിജിസിഎ പുനപരിശോധിച്ചേക്കും. നിലവിൽ 10 ശതമാനം ക്രൂ അംഗങ്ങളിൽ മാത്രമാണ് വാർഷിക ലഹരി പരിശോധന നടക്കുന്നത്.
ഫുക്കറ്റ് - ഡൽഹി വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റത്. എന്നാൽ പരിശോധനയിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അപകടത്തിന്റെ കാരണം കണ്ടെത്താൻ എഎഐബി അന്വേഷണം ശക്തമാക്കിയുട്ടുണ്ട്.
Tags : Aircraft turbulence Alcohol and drug screening pilots Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash