Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conducts

എയർ ഇന്ത്യയിൽ പൈലറ്റുമാർക്ക് ലഹരിപരിശോധന

ന്യൂ​ഡ​ൽ​ഹി: ഫു​ക്ക​റ്റ് - ഡ​ൽ​ഹി എ​യ​ർ​ഇ​ന്ത്യ വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ വീ​ണ സം​ഭ​വ​ത്തി​ൽ പൈ​ല​റ്റ് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​താ​യി അ​ന്തി​മ​പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​തോ​ടെ ത​ങ്ങ​ളു​ടെ മു​ഴു​വ​ൻ പൈ​ല​റ്റു​മാ​രെ​യും ല​ഹ​രി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ. ഇ​ന്ന​ലെ മു​ത​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, എ​യ​ർ ഇ​ന്ത്യ​യു​ടെ അ​ക്കാ​ദ​മി, എ​യ​ർ ഇ​ന്ത്യ ഓ​ഫീ​സു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും സ്ര​വ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ക.

നി​ല​വി​ലു​ള്ള ഡി​ജി​സി​എ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നൊ​പ്പം യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പാ​ക്കാ​നാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ നീ​ക്കം. അ​തേ​സ​മ​യം ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ അ​പ​ക​ട​ത്തെ സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് എ​എ​ഐ​ബി പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് സൂ​ച​ന. ഈ ​മാ​സം നാ​ലി​നാ​ണ് വി​മാ​നം ആ​കാ​ശ​ച്ചു​ഴി​ൽ​പ്പെ​ട്ട​ത്.

Latest News

Corehub Up