ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് വ്യാപക റെയ്ഡുമായി ഇഡി.
ഐ-പാക് എക്സിക്യൂട്ടീവ്, മുന്‍ ആം ആദ്മി പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍ എന്നിവരുടെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ റെയ്ഡ് നടത്തി.
ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിൽ ഒരേ സമയം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പരിശോധന നടന്നു.
കല്‍ക്കരി കടത്തിലൂടെ ലഭിച്ച ഏകദേശം 20 കോടി രൂപ ഹവാല മാര്‍ഗത്തിലൂടെ ഐ-പാക്കിന്റെ അക്കൗണ്ടുകളിലെത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്.
ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ ഹവാല ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിനെയും വിജയ് നായരെയും കോടതി അടുത്തിടെ കുറ്റവിമുക്തരാക്കിയിരുന്നു.
Tags : Bengal coal scam case ED conducts raids