അപകടത്തിൽപ്പെട്ട ബസും കണ്ടെയ്നർ ലോറിയും
ഗുവാഹത്തി: മിനിബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 23 പേർക്ക് ദാരുണാന്ത്യം. ആസാമിലെ കാസിരംഗയ്ക്ക് സമീപമുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. റോംഗജാനിൽ ബോക്കാഖട്ടിൽനിന്ന് നാഗാവോണിലേക്ക് പോവുകയായിരുന്ന മിനിബസിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇടിയുടെ ആഘാതത്തിൽ മിനിബസ് പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും മിനിബസിനുള്ളിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും പൊലിസ് പറഞ്ഞു.
കാസിരംഗ ദേശീയോദ്യാനത്തിന് സമീപം വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ നിയന്ത്രണങ്ങൾ മറികടന്ന് അമിതവേഗത്തിലാണ് വാഹനം സഞ്ചരിച്ചിരുന്നതെന്ന് പൊലിസ് അറിയിച്ചു.
Tags : Container truck Kaziranga Accident Assam Road Accident Dead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash