x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി അ​മേ​രി​ക്ക

വെബ് ഡെസ്ക്
Published: July 23, 2026 04:51 AM IST | Updated: July 23, 2026 04:51 AM IST

പ്രതീകാത്മക ചിത്രം

ടെ​ഹ്റാ​ൻ: ഇ​റാ​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി അ​മേ​രി​ക്ക. ഇ​റാ​നി​ലെ സൈ​നി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് വീ​ണ്ടും ശ​ക്ത​മാ​യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി അ​മേ​രി​ക്ക​ൻ സൈ​ന്യം അ​റി​യി​ച്ചു. ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യ പ​ന്ത്ര​ണ്ടാം രാ​വി​ലാ​ണ് അ​മേ​രി​ക്ക ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.

"ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫി​ന്റെ (അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്) നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്ന് ഈ​സ്റ്റേ​ൺ സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ഇ​റാ​ന്‍റെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് യു​എ​സ് സൈ​ന്യം കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചു. മേ​ഖ​ല​യി​ലെ ജ​ല​പാ​ത​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ നാ​വി​ക​ർ​ക്കും വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്കും ഭീ​ഷ​ണി​യു​യ​ർ​ത്താ​നു​ള്ള ഇ​റാ​ന്‍റെ ശേ​ഷി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്ന​ത് വ​രെ ഈ ​ദൗ​ത്യം തു​ട​രും'- യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Tags : usa conducts airstrikes iranian military bases

Recent News

Corehub Up