Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Military Bases

യു​എ​സ് സൈ​നി​ക താ​വ​ള​ങ്ങ​ളു​ടെ ദൂ​രം ക​ണ​ക്കാ​ക്കി മി​സൈ​ലു​ക​ളു​ടെ ദൂ​ര​പ​രി​ധി കൂ​ട്ടി ഇ​റാ​ൻ

ദു​ബാ​യ്: മി​സൈ​ലു​ക​ളു​ടെ ദൂ​ര​പ​രി​ധി കൂ​ട്ടി ഇ​റാ​ൻ. യു​എ​സ് സൈ​നി​ക താ​വ​ള​ങ്ങ​ളു​ടെ ദൂ​രം ക​ണ​ക്കാ​ക്കി​യാ​ണ് ഇ​റാ​ൻ ത​ങ്ങ​ളു​ടെ മി​സൈ​ലു​ക​ളു​ടെ ദൂ​ര​പ​രി​ധി കൂ​ട്ടി​യ​ത്. യു​എ​സ് സൈ​ന്യം താ​വ​ള​മ​ടി​ച്ചി​രി​ക്കു​ന്ന മേ​ഖ​ല​യും ഇ​റാ​ൻ തീ​ര​വും ത​മ്മി​ൽ 1000 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു മി​സൈ​ലു​ക​ളു​ടെ ദൂ​ര​പ​രി​ധി വ​ർ​ധി​പ്പി​ച്ച​തെ​ന്ന് ഇ​റാ​ൻ സൈ​ന്യം അ​റി​യി​ച്ചു.

യു​എ​സ് - ഇ​റാ​ൻ യു​ദ്ധം സൈ​നി​ക​മാ​യി പ​രി​ഹാ​രി​ക്കാ​നാ​വി​ല്ലെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി പ​റ​ഞ്ഞു. ഇ​നി​യും സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്കാ​ണ് യു​എ​സ് തു​നി​യു​ന്ന​തെ​ങ്കി​ൽ അ​തി​നെ​ക്കാ​ൾ ക​രു​ത്തോ​ടെ തി​രി​ച്ച​ടി​ക്കു​മെ​ന്നും ഇ​റാ​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ ഹോ​ർ​മു​സ് തു​റ​ക്കി​ല്ലെ​ന്നും അ​രാ​ഗ്ചി പ​റ​ഞ്ഞു.

International

ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ‌​ക്ക് സൈ​നി​ക താ​വ​ള​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സ്പെ​യി​ൻ

മാ​ഡ്രി​ഡ്: ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ന് സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ്പെ​യി​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​സ് മാ​നു​വ​ൽ അ​ൽ​ബാ​ര​സ്.

സ്പെ​യി​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ 15 യു​എ​സ് വി​മാ​ന​ങ്ങ​ൾ സൈ​നി​ക താ​വ​ള​ങ്ങ​ൾ വി​ട്ട​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. തെ​ക്ക​ൻ സ്പെ​യി​നി​ലെ റോ​ട്ട, മൊ​റോ​ൺ സൈ​നി​ക താ​വ​ള​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന യു​എ​സ് വി​മാ​ന​ങ്ങ​ളാ​ണ് രാ​ജ്യം വി​ട്ട​ത്.

ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ജോ​സ് മാ​നു​വ​ൽ അ​ൽ​ബാ​ര​സ് അ​പ​ല​പി​ച്ചു. അ​തേ​സ​മ​യം ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന് ത​ങ്ങ​ളു​ടെ സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ആ​ദ്യം വി​സ​മ്മ​തി​ച്ച ബ്രി​ട്ട​ൺ പി​ന്നീ​ട് നി​ല​പാ​ട് തി​രു​ത്തി​യി​രു​ന്നു.

ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കി​ല്ലെ​ന്ന് അ​റി​യി​ച്ച ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ പ്ര​തി​രോ​ധ​ത്തി​നാ​യി സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ്പെ​യി​നി​ന്‍റെ നി​ല​പാ​ട് യു​എ​സു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

 

Latest News

Corehub Up