x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി​യി​ൽ തു​ര​ങ്ക​ത്തി​ൽ വെ​ള്ള​വും ചെ​ളി​യും ഇ​ര​ച്ചു​ക​യ​റി ആ​റ് മ​ര​ണം; 2 പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

ഓൺലൈൻ ഡെസ്ക്
Published: August 14, 2026 12:30 AM IST | Updated: August 14, 2026 12:32 AM IST

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി ജി​ല്ല​യി​ൽ അപകടത്തിലായ തുരങ്കം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി ജി​ല്ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന തു​ര​ങ്ക​ത്തി​ലേ​ക്ക് വെ​ള്ള​വും ചെ​ളി​യും ഇ​ര​ച്ചു​ക​യ​റി ആ​റ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ര​ണ്ട് പേ​ർ ഇ​പ്പോ​ഴും ഉ​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

തെ​ഹ്‌​രി ഹൈ​ഡ്രോ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ പീ​പ്പ​ൽ​കോ​ട്ടി​യി​ലെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ്ര​ദേ​ശ​ത്താ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ് തു​ര​ങ്ക​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ വെ​ള്ള​വും ചെ​ളി​യും അ​വ​ശി​ഷ്ട​ങ്ങ​ളും ഇ​ര​ച്ചു​ക​യ​റി​യ​തെ​ന്ന് ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ഗൗ​ര​വ് കു​മാ​ർ പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ 22 പേ​രാ​യി​രു​ന്നു ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പ​ല​രും തു​ര​ങ്ക​ത്തി​ന്‍റെ പു​റ​ത്തേ​ക്ക് ഒ​ലി​ച്ചു​പോ​യി. അ​പ​ക​ട​ത്തി​ൽ 14 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യും സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യും സം​യു​ക്ത​മാ​യാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പു​ഷ്‌​ക​ർ സിം​ഗ് ധാ​മി നി​ർ​ദേ​ശം ന​ൽ​കി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് അ​ദ്ദേ​ഹം വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ന്നു​ണ്ട്. പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും, ജാ​ർ​ഖ​ണ്ഡ്, ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​മാ​രെ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ച​മോ​ലി ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച നീ​തി വാ​ലി മേ​ഖ​ല​യി​ലെ ഒ​രു ഇ​രു​മ്പ് പാ​ലം പൂ​ർ​ണ​മാ​യും ഒ​ലി​ച്ചു​പോ​യി​രു​ന്നു. പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

Tags : Uttarakhand tunnel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up