പങ്കജാക്ഷിയമ്മ
കോട്ടയം: കേരളസന്ദർശന വേളയിൽ ഗാന്ധിജിയെ സ്വീകരിച്ച പങ്കജാക്ഷിയമ്മ ഇനി ഓർമ. കുമാരനല്ലൂര്‍ വാക്കയില്‍ പങ്കജാക്ഷിയമ്മ (99, റിട്ട. അധ്യാപിക, ഗവണ്മെന്റ് സ്കൂള്‍, കുമാരനല്ലൂര്‍)ആണ് നിര്യാതയായത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍.
ഭര്‍ത്താവ്: പരേതനായ പി.വി. കൃഷ്ണന് തമ്പി കുമാരനല്ലൂര്‍ ഉദയമംഗലം കുടുംബാംഗം. മക്കള്‍: പരേതനായ രാധാകൃഷ്ണന്, ചാരുചന്ദ്രന്‍, പരേതനായ പ്രതാപചന്ദ്രന്, അജിത് കുമാര്‍, സുനില്‍കുമാര്‍, ജ്യോതിലക്ഷ്മി (ബീന).മരുമക്കള്‍ ശ്രീലത, ജയലക്ഷ്മി, ഷൈല, സുധാ അജിത്, ജയ, ശ്യാം അരവിന്ദ്.
1937 -ല്‍ മഹാത്മാ ഗാന്ധി കുമാരനല്ലൂര്‍ ദേവീക്ഷേത്ര ദര്‍ശനം നടത്തിയപ്പോള്‍ 10 വയസുള്ള പങ്കജാക്ഷിയമ്മ ഉള്‍പ്പെടുന്ന കുട്ടികളാണ് താലപ്പൊലിയോടു കൂടി ഗാന്ധിജിയെ സ്വീകരിച്ചതും തുടര്‍ന്ന് പ്രാര്‍ഥനാ ഗാനം ആലപിച്ചതും.
നിരവധി കുട്ടികളെ തിരുവാതിര കളി പഠിപ്പിച്ച പങ്കജാക്ഷിയമ്മ പുതിയ തലമുറയ്ക്കുവേണ്ടി തിരുവാതിര പാട്ടുകള്‍ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Tags : PankajakshiAmma Welcomed Gandhiji PassesAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash