പ്രതീകാത്മക ചിത്രം
കൊച്ചി: അന്തര്‍ സംസ്ഥാന ബന്ധങ്ങളുള്ള അവയവക്കടത്ത് കേസിലെ ഒന്നാം പ്രതിയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.
കുന്നത്തുനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ എറണാകുളം സ്വദേശി മുഹമ്മദ് നജീബ് കല്ലത്രയുടെ ജാമ്യ ഹര്‍ജിയാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് തള്ളിയത്.
മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ അവയവക്കച്ചവടം നടത്തുന്ന സംഘത്തിന്റെ ഭാഗമാണ് ഹര്‍ജിക്കാരനെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
അവയവക്കടത്ത് മാനവികതക്കെതിരായ ഗുരുതരമായ കുറ്റകൃത്യമെന്നും സമൂഹത്തിന് മെഡിക്കല്‍ സംവിധാനങ്ങളിലുള്ള വിശ്വാസം ഇത് നഷ്ടമാക്കുമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.
Tags : OrganTrafficking BailApplication Rejected Accused Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash