കടകംപള്ളി സുരേന്ദ്രൻ
ആലുവ: മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എത്തിയ സംഭവത്തിൽ പരാതി നൽകിയിട്ടും പിഴ ചുമത്തിയിട്ടില്ലെന്നു വിവരാവകാശ മറുപടി.
അഡ്വ. കുളത്തൂർ ജയ്സിംഗിന് തിരുവനന്തപുരം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ജൂലൈ ഒന്നിന് രാവിലെയാണ് കടകംപള്ളി സുരേന്ദ്രൻ മന്ത്രി രമേശ് ചെന്നിത്തലയെ കാണാൻ ഇരുചക്ര വാഹനത്തിൽ വഴുതക്കാട്ടെ വീട്ടിൽ എത്തിയത്.
ഹെൽമെറ്റ് ധരിക്കാതെ വന്ന സംഭവത്തിൽ അഡ്വ. കുളത്തൂർ ജയ്സിംഗും യൂത്ത് കോൺഗ്രസ് നേതാക്കളും പരാതി നൽകിയിരുന്നു. വാഹനത്തിന് ഇ ചെലാൻ തയാറാക്കിയിട്ടുള്ളതായി കാണുന്നില്ലെന്നാണ് ആർടിഒ ഓഫീസിന്റെ മറുപടി.
Tags : KadakampallySurendran Riding WithoutHelmet Notfined Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash