Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Riding

ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ യാ​ത്ര; ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു പി​ഴ ഈ​ടാ​ക്കി​യി​ല്ല

ആ​​​​ലു​​​​വ: മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ ഹെ​​​​ൽ​​​​മ​​​​റ്റ് ധ​​​​രി​​​​ക്കാ​​​​തെ ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ മു​​​​ൻ ദേ​​​​വ​​​​സ്വം മ​​​​ന്ത്രി ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ൻ എ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടും പി​​​​ഴ ചു​​​​മ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ മ​​​​റു​​​​പ​​​​ടി.

അ​​​​ഡ്വ. കു​​​​ള​​​​ത്തൂ​​​​ർ ജ​​​​യ്‌​​​​സിം​​​​ഗി​​​​ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം റീ​​​​ജ​​​​ണ​​​​ൽ ട്രാ​​​​ൻ​​​​സ്‌​​​​പോ​​​​ർ​​​​ട്ട് ഓ​​​​ഫീ​​​​സ​​​​ർ ന​​​​ൽ​​​​കി​​​​യ മ​​​​റു​​​​പ​​​​ടി​​​​യി​​​​ലാ​​​​ണ് ഇ​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

ജൂ​​​​ലൈ ഒ​​​​ന്നി​​​​ന് രാ​​​​വി​​​​ലെ​​​​യാ​​​​ണ് ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ൻ​ മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യെ കാ​​​​ണാ​​​​ൻ ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ വ​​​​ഴു​​​​ത​​​​ക്കാ​​​​ട്ടെ വീ​​​​ട്ടി​​​​ൽ എ​​​​ത്തി​​​​യ​​​​ത്.

ഹെ​​​​ൽ​​​​മെ​​​​റ്റ് ധ​​​​രി​​​​ക്കാ​​​​തെ വ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ഡ്വ. കു​​​​ള​​​​ത്തൂ​​​​ർ ജ​​​​യ്‌​​​​സിം​​​​ഗും യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളും പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. വാ​​​​ഹ​​​​ന​​​​ത്തി​​​​ന് ഇ ​​​​ചെ​​​​ലാ​​​​ൻ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​താ​​​​യി കാ​​​​ണു​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​ണ് ആ​​​​ർ​​​​ടി​​​​ഒ ഓ​​​​ഫീ​​​​സി​​​​ന്‍റെ മ​​​​റു​​​​പ​​​​ടി.

Latest News

Corehub Up