കളർ ഇന്ത്യ വീഡിയോ ചലഞ്ച്
കോട്ടയം: ദീപികയും ദീപിക ചിൽഡ്രൻസ് ലീഗും കുട്ടികളുടെ ദീപികയും സംയുക്തമായി സംഘടിപ്പിക്കുന്ന കളർ ഇന്ത്യ വീഡിയോ ചലഞ്ചിലേക്ക് 30 വരെ വീഡിയോകൾ അയയ്ക്കാം.
കെജി, എൽപി, യുപി, ഹൈസ്കൂൾ-ഹയർസെക്കൻഡറി എന്നീ വിഭാഗങ്ങളിലാണ് മത്സരം. നിങ്ങളുടെ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളും കുട്ടികളുടെ കലാവാസനയും ദൃശ്യവത്കരിച്ച് വീഡിയോ ഉണ്ടാക്കാം.DCL DEEPIKA യൂട്യൂബ് ചാനലിലുള്ള ‘ഒരേയൊരിന്ത്യ’എന്ന ഗാനം മുഴുവൻ പശ്ചാത്തലമായി ഉപയോഗിക്കണം.
https://youtu.be/HjJ gmLnLyQw?si=_zvTvoiozLTNmwkb എന്ന യൂട്യൂബ് ലിങ്കിൽനിന്നു ഗാനം ഡൗൺലോഡു ചെയ്യാം. വീഡിയോ ഗാനത്തിന്റെ സമയപരിധിക്കുള്ളിൽ നിൽക്കണം.
സ്കൂളിലെ ദീപിക കളർ ഇന്ത്യ മത്സരം, സ്വാതന്ത്ര്യദിനാഘോഷങ്ങൾ, ഗ്രൂപ്പ് ഡാൻസ് (സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്താം),ദീപിക പത്രം വായിക്കുന്ന ക്ലിപ്പിംങ്സ് തുടങ്ങിയവ ചേർത്ത് ലാൻഡ്സ്കേപ്പ് മോഡിൽ റിക്കാർഡ് ചെയ്ത വീഡിയോ ആക്കാം.
സംസ്ഥാന തലത്തിൽ 5000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയുമാണ്. ജില്ലാ തലത്തിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് ആകർഷകമായ ട്രോഫികൾ സമ്മാനമായി ലഭിക്കും. കോട്ടയം മാന്നാനം കെഇ ഐസിഎസ്ഇ സ്കൂളാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്. യൂട്യൂബ് വ്യൂസ്, കമന്റുകൾ, സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയായിരിക്കും 20 ശതമാനം മാർക്ക്.
വീഡിയോയോടൊപ്പം സ്കൂളിന്റെ പൂർണ വിലാസം, ജില്ല, പിൻകോഡ്, ഫോൺ നമ്പർ എന്നിവയുണ്ടാകണം. 9349599181 എന്ന വാട്ട്സ്ആപ്പിലേക്കും kuttikaludedeepika [email protected]എന്ന ഇ മെയിലിലേക്കും വീഡിയോകൾ അയയ്ക്കാം.
Tags : ColorIndiaVideoChallenge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash