Kerala
കോഴിക്കോട്: ഓഗസ്റ്റ് എട്ടിന് ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയില്‍ ബിഡതിക്ക് സമീപം കേരള ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് രണ്ടു ബസ് ജീവനക്കാര്‍ മരണമടഞ്ഞ അപകടം അട്ടിമറിയോ? സംശയത്തെത്തുടര്‍ന്ന് അന്വേഷണത്തിന് ഗതാഗതവകുപ്പ് മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
ഈ അപകടസ്ഥലത്തിനു സമീപത്തു വച്ച് ബുധനാഴ്ച രാത്രി 9.10 ഓടെ മറ്റൊരു കെഎസ്ആര്‍ടിസി ബസിനു നേരേ മുട്ടയേറ് നടന്നിരുന്നു. മുട്ട ഗ്ലാസിൽ പതിച്ച് കാഴ്ച മറഞ്ഞുവെങ്കിലും ഡ്രൈവറുടെ മനോസാന്നിധ്യംകൊണ്ടാണ് വന്‍ അപകടം ഒഴിവായത്.
എക്സ്പ്രസ്വേയിലൂടെ നല്ല വേഗത്തിൽ പോകുമ്പോഴാണ് ബംഗളൂരുവില്‍നിന്നു കാസര്‍ഗോട്ടേക്കു പോകുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസിനു നേരേ ബൈക്കുകളിലെത്തിയ സംഘം മുട്ടയെറിഞ്ഞത്. ഡ്രൈവര്‍ പെട്ടെന്നുതന്നെ വേഗം നിയന്ത്രിച്ച് ഒരു കിലോമീറ്റര്‍ അകലെ വെളിച്ചമുള്ള സ്ഥലത്ത് ബസ് നിറുത്തുകയായിരുന്നു.
എക്സ്പ്രസ് വേ ആയതിനാല്‍ എല്ലാ വാഹനങ്ങളും നല്ല വേഗത്തിലാണ് സഞ്ചരിക്കുന്നത്. സമാനമായ സാഹചര്യത്തില്‍ ഓഗസ്റ്റ് എട്ടിന് ബസിനു നേരേ ഏതെങ്കിലും രീതിയിലുള്ള ആക്രമണം നടന്നതാണോ ബസ് നിയന്ത്രണം വിടാന്‍ കാരണമെന്നാണു സംശയമുയര്‍ന്നിരിക്കുന്നത്.
ബസ് ഡ്രൈവര്‍ കോഴിക്കോട് വെള്ളയില്‍ സ്വദേശി കെ. മിഥിലേഷ് (35), കണ്ടക്ടര്‍ കോഴിക്കോട് ചേവായൂര്‍ കോവൂര്‍ സ്വദേശി എന്‍.എം. അരുണ്‍ (40) എന്നിവര്‍ അപകടസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.
മുട്ട ഗ്ലാസിൽ പതിഞ്ഞാല്‍ കാഴ്ച പൂര്‍ണമായും മറയും. ഇങ്ങനെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുത്താന്‍ കൊള്ളസംഘംങ്ങള് ദേശീയപാതകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്.
ഏതാനും വര്‍ഷം മുമ്പ് കേരളത്തില്‍നിന്നു ബംഗളൂരുവിലേക്കു പോയ കെഎസ്ആര്‍ടിസി ബസ്, ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഒരുസംഘം ആളുകള്‍ തടഞ്ഞുനിറുത്തി യാത്രക്കാരെ കൊള്ളയടിച്ചിരുന്നു. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയം ഗൗരവമായി പരിശോധിക്കണമെന്ന് കേരള ഗതാഗതവകുപ്പ് കര്‍ണാടക ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, ഡ്രൈവര്‍ക്ക് ആവശ്യത്തിനു വിശ്രമം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കർണാടകയിലെ ബിടതിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ കർണാടക ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
കർണാടക ആരോഗ്യ മന്ത്രി യു.ടി ഖാദറിനെ ഫോണിൽ ബന്ധപ്പെട്ട മുഖ്യമന്ത്രി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങളും ആരാഞ്ഞു.
Kerala
പുതുക്കാട് (തൃശൂർ): മകളെ ബസ് കയറ്റിവിട്ട ശേഷം സ്കൂട്ടറിനടുത്തേക്കു നടന്നുപോയ യുവതി കെഎസ്ആർടിസി ബസ് ഇടിച്ചു മരിച്ചു. പുതുക്കാട് കാഞ്ഞൂർ സ്വദേശി പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്റെ ഭാര്യ സിന്ധു(48)വാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴോടെ പുതുക്കാട് സെന്ററിലായിരുന്നു അപകടം. ചാലക്കുടിക്കു പോവുകയായിരുന്ന പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. പുതുക്കാട് സ്റ്റോപ്പിൽനിന്ന് മുന്നിലേക്കെടുക്കുന്നതിനിടെ ബസ് ഡ്രൈവർക്കു തലക്കറക്കം അനുഭവപ്പെട്ടെന്നു പറയുന്നു. നിയന്ത്രണം വിട്ട ബസ് വഴിയോരത്തു കൂടി നടന്നുപോകുകയായിരുന്ന സിന്ധുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം ദേശീയപാതയോരത്തുള്ള ചായക്കടയിലേക്ക് ഇടിച്ചുകയറി. റോഡിൽ വീണ സിന്ധുവിന്റെ തലയിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. ബസ് പാഞ്ഞുവരുന്നതു കണ്ട് ചായക്കടയുടെ മുൻപിൽ നിന്നിരുന്ന ആൾക്ക് ഓടിമാറുന്നതിനിടെ വീണു പരിക്കേറ്റു.
ചായക്കടയുടെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റ സിന്ധുവിനെയും ബസ് ഡ്രൈവറെയും നാട്ടുകാർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സിന്ധു മരിച്ചു. രാജഗിരി ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൾ ആൻ മരിയയെ ബസ് കയറ്റിവിട്ട ശേഷം നടന്നുവരുന്നതിനിടെയാണ് അപകടം. കനത്ത മഴയെത്തുടർന്ന് സീജി റോഡിനു സമീപം സ്കൂട്ടർ നിർത്തിയ ശേഷം മകൾ ധരിച്ചിരുന്ന മഴക്കോട്ട് തിരികെ വാങ്ങാനാണ് സിന്ധു ബസ് സ്റ്റോപ്പിലേക്കു പോയത്.
സാധാരണ ദിവസങ്ങളിൽ ദേശീയപാതയ്ക്കു സമീപത്തുള്ള റോഡുവരെയാണ് സിന്ധു മകളുമായി എത്താറുള്ളത്. പുതുക്കാട് സ്റ്റാൻഡിൽ നിന്നെടുത്ത ബസായതുകൊണ്ട് ഒരു യാത്രക്കാരി മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് ഓട്ടോ സ്റ്റാൻഡിന് ഇടയിലൂടെ പാഞ്ഞാണ് ചായക്കട പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്.
Kerala
കുറ്റിപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ സ്വകാര്യബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിനു കാരണം അമിതവേമെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്.
മണിക്കൂറിൽ 50 കിലോമീറ്റർ മാത്രം വേഗപരിധിയുള്ള മേഖലയിലൂടെ 100 കിലോമീറ്ററിലേറെ വേഗത്തിലാണ് ബസ് കുതിച്ചുപാഞ്ഞത്. അപകടത്തിന് അരകിലോമീറ്റർ മുന്‍പുള്ള കാമറപരിധിയിലും ബസിന്റെ വേഗത കുറച്ചിരുന്നില്ല.
ഇറക്കത്തിൽ അമിതവേഗത്തിലെത്തിയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം വിട്ട് മഴ നനഞ്ഞ റോഡിലൂടെ തെന്നിനീങ്ങി ഡിവൈഡറിലേക്കു തലകീഴായി മറിയുകയായിരുന്നു. ഇതോടെ ഷാസിയും ബോഡിയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
ബസ് കടന്നുവന്നത് അമിത വേഗത്തിലാണെന്ന കാര്യം യാത്രക്കാരും സംഭവദിവസം പരാതിപ്പെട്ടിരുന്നു. മഴയുള്ള സമയത്ത് ഉയർന്ന വേഗത്തിൽ വളവ് തിരിയാൻ ശ്രമിച്ചപ്പോൾ ബസിന് നിയന്ത്രണം നഷ്ടപ്പെടുകയോ ആ സമയത്ത് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെത്തുടർന്ന് വാഹനം തെന്നിമാറി ഡിവൈഡറിലിടിച്ചിരിക്കുകയോ ചെയ്തെന്നാണ് അനുമാനം.
അതേസമയം, വലിയ വാഹനങ്ങൾ പോകേണ്ട ഇടത് ട്രാക്ക് തെറ്റിച്ചാണു ബസ് സഞ്ചരിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.