x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റി​പ്പു​റം ബ​സ് അ​പ​ക​ടം: ബ​സി​ന് അ​മി​തവേ​ഗമെ​ന്നു ക​ണ്ടെ​ത്ത​ൽ

വെബ്ഡെസ്ക്
Published: July 30, 2026 01:49 AM IST | Updated: July 30, 2026 01:49 AM IST

കു​​​റ്റി​​​പ്പു​​​റം ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ സ്വ​​​കാ​​​ര്യ​​​ബ​​​സ് ഡി​​​വൈ​​​ഡ​​​റി​​​ലി​​​ടി​​​ച്ച് മ​​​റി​​​ഞ്ഞു​​​ണ്ടാ​​​യ അ​​​പ​​​കടം. (ഫയൽ ചിത്രം)

കു​​​റ്റി​​​പ്പു​​​റം: കു​​​റ്റി​​​പ്പു​​​റം ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ സ്വ​​​കാ​​​ര്യ​​​ബ​​​സ് ഡി​​​വൈ​​​ഡ​​​റി​​​ലി​​​ടി​​​ച്ച് മ​​​റി​​​ഞ്ഞു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​നു കാ​​​ര​​​ണം അ​​​മി​​​ത​​​വേ​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്ത്.

മ​​​ണി​​​ക്കൂ​​​റി​​​ൽ 50 കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​ത്രം വേ​​​ഗ​​​പ​​​രി​​​ധി​​​യു​​​ള്ള മേ​​​ഖ​​​ല​​​യി​​​ലൂ​​​ടെ 100 കി​​​ലോ​​​മീ​​​റ്റ​​​റി​​​ലേ​​​റെ വേ​​​ഗ​​​ത്തി​​​ലാ​​​ണ് ബ​​​സ് കു​​​തി​​​ച്ചു​​​പാ​​​ഞ്ഞ​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ന് അ​​​ര​​​കി​​​ലോ​​​മീ​​​റ്റ​​​ർ മു​​​ന്പു​​​ള്ള കാ​​​മ​​​റ​​പ​​​രി​​​ധി​​​യി​​​ലും ബ​​​സി​​​ന്‍റെ വേ​​​ഗ​​​ത കു​​​റ​​​ച്ചി​​​രു​​​ന്നി​​​ല്ല.

ഇ​​​റ​​​ക്ക​​​ത്തി​​​ൽ അ​​​മി​​​ത​​​വേ​​​ഗ​​ത്തി​​​ലെ​​​ത്തി​​​യ ബ​​​സ് പെ​​​ട്ടെ​​​ന്ന് ബ്രേ​​​ക്ക് ചെ​​​യ്ത​​​തോ​​​ടെ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് മ​​​ഴ ന​​​ന​​​ഞ്ഞ റോ​​​ഡി​​​ലൂ​​​ടെ തെ​​​ന്നി​​​നീ​​​ങ്ങി ഡി​​​വൈ​​​ഡ​​​റി​​​ലേ​​​ക്കു ത​​​ല​​​കീ​​​ഴാ​​​യി മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ ഷാ​​​സി​​​യും ബോ​​​ഡി​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്ക​​​പ്പെ​​​ട്ടു.

ബ​​​സ് ക​​​ട​​​ന്നുവ​​​ന്ന​​​ത് അ​​​മി​​​ത വേ​​​ഗ​​​ത്തി​​ലാ​​​ണെ​​​ന്ന കാ​​​ര്യം യാ​​​ത്ര​​​ക്കാ​​​രും സം​​​ഭ​​​വ​​​ദി​​​വ​​​സം പ​​​രാ​​​തി​​​പ്പെ​​​ട്ടി​​​രു​​​ന്നു. മ​​​ഴ​​​യു​​​ള്ള സ​​​മ​​​യ​​​ത്ത് ഉ​​​യ​​​ർ​​​ന്ന വേ​​​ഗ​​​ത്തി​​​ൽ വ​​​ള​​​വ് തി​​​രി​​​യാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ ബ​​​സി​​​ന് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്‌​​ട​​​പ്പെ​​​ടു​​​ക​​​യോ ആ ​​​സ​​​മ​​​യ​​​ത്ത് ഡ്രൈ​​​വ​​​ർ പെ​​​ട്ടെ​​​ന്ന് ബ്രേ​​​ക്ക് ച​​​വി​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വാ​​​ഹ​​​നം തെ​​​ന്നി​​​മാ​​​റി ഡി​​​വൈ​​​ഡ​​​റി​​​ലി​​​ടി​​​ച്ചി​​​രി​​​ക്കുകയോ ചെയ്തെന്നാ​​​ണ് അ​​​നു​​​മാ​​​നം.

അ​​​തേ​​​സ​​​മ​​​യം, വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പോ​​​കേ​​​ണ്ട ഇ​​​ട​​​ത് ട്രാ​​​ക്ക് തെ​​​റ്റി​​​ച്ചാ​​​ണു ബ​​​സ് സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Tags : Kuttipuram BusAccident speeding Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up