x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അനധികൃത സ്വത്തുസമ്പാദന കേസ്: രാഹുൽ സുപ്രീംകോടതിയിൽ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 14, 2026 02:01 AM IST | Updated: August 14, 2026 02:10 AM IST

രാ​ഹു​ൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: വ​രു​മാ​ന സ്രോ​ത​സിനേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​സ്തി​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം​ചെ​യ്ത് രാ​ഹു​ൽ ഗാ​ന്ധി സു​പ്രീം​കോ​ട​തി​യി​ൽ. ഹർജി ഈ ​മാ​സം 17ന് ​ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.

കേ​സ് ട്രാ​ൻ​സ്ഫ​ർ ചെ​യ്യ​ണം എ​ന്ന ആ​വ​ശ്യ​വും സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ല്കി​യ​ത്. തു​ട​ർ​ന്ന് ആ​രോ​പ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ഇ​ഡി​ക്കും സി​ബി​ഐ​ക്കും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി, പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ സി​ബി​ഐ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ഇ​ഡി​ക്ക് അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു.

ഹൈ​ക്കോ​ട​തി​യു​ടെ ഈ ​ന​ട​പ​ടി​യാ​ണ് രാ​ഹു​ൽ സു​പ്രീം​കോ​ട​തി​യി​ൽ ചോ​ദ്യം​ചെ​യ്ത​ത്.

Tags : Disproportionate WealthCase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up