അശ്വന്ത് കോക്ക്
കോഴിക്കോട്: കോഴിക്കോട് ടൗണിലൂടെ മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ചതിനു പിടിയിലായ സിനിമ നിരൂപകനും യുട്യൂബറുമായ അശ്വന്ത് കോക്കിനെ അദ്ദേഹത്തിന്റെ നിരൂപണ ശൈലിയില്‍ ട്രോളി കേരള പൊലിസ്.
കോക്കിന്റെ സിനിമ റിവ്യൂ ശൈലി അനുകരിച്ച് പൊലിസ് പങ്കുവച്ച ബോധവത്കരണ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
‘ഡ്രിങ്ക് ആൻഡ് ഡ്രൈവ്; ഒരു അനാവശ്യ ത്രില്ലര്‍’എന്നു കളിയാക്കുന്ന പോസ്റ്റിന്റെ തലക്കെട്ട് ‘ഫസ്റ്റ്ഹാഫില്‍ ഫുള്‍ സ്പീഡ്, സെക്കന്‍ഡ് ഹാഫില്‍ ഫൈനും കേസും’എന്നാണ്. റേറ്റിംഗ് സീറോ, പടം വന്‍ പരാജയം എന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.
മദ്യപിച്ചു വാഹനം ഓടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല, സ്വന്തം ജീവന് മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയാണ് ഇതിലൂടെ അപകടത്തിലാകുന്നത്.
മദ്യപിച്ചാല്‍ ഡ്രൈവ് ചെയ്യരുത്. സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റൊരു വഴി തെരഞ്ഞെടുക്കൂ എന്നും പോസ്റ്റില്‍ പറയുന്നു.
Tags : Deepika DeepikaNewspaper BreakingNews Kerala Police Ashwant Kok