ചങ്ങനാശേരി ഇടിഞ്ഞില്ലത്തുള്ള ഹോട്ടല്‍ ആര്‍ക്കേഡിയ അവന്യുവില്‍ നടന്ന ദീപിക 140-ാം വാര്‍ഷിക ആഘോഷവും എക്സലന്‍സ് അവാര്‍ഡ് ദാനവും മന്ത്രി മോന്‍സ് ജോസഫ്
ചങ്ങനാശേരി: മത്സരത്തിന്റെ തീക്ഷ്ണതയില്‍ മാധ്യമങ്ങള്‍ പിടിച്ചുനില്ക്കാന് ശ്രമിക്കുമ്പോള്‍ വാര്‍ത്തകളിലെ ധാര്‍മികതയും മൂല്യബോധവുമാണ് ദീപികയുടെ മുഖമുദ്രയെന്ന് മന്ത്രി മോന്‍സ് ജോസഫ്. ഇടിഞ്ഞില്ലത്തുള്ള ഹോട്ടല്‍ ആര്‍ക്കേഡിയ അവന്യുവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി മോന്‍സ് ജോസഫ്.
വ്യത്യസ്ത താത്പര്യങ്ങള്‍ വരുമ്പോള്‍ കര്‍ഷകരുടെ താത്പര്യം ദീപിക ഉയര്‍ത്തിപ്പിടിക്കാറുണ്ട്. കുടിയിറക്ക് മുതല്‍ കുടിയേറ്റംവരെയും കാര്‍ഷികമേഖലയിലെ പ്രതിസന്ധി, കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച, ഇഎസ്എ പ്രശ്നം തുടങ്ങിയവയില്‍ ദീപിക കര്‍ഷകര്‍ക്കൊപ്പമാണ്. സമൂഹ മാധ്യമങ്ങള്‍ വിധികര്‍ത്താക്കളാകുന്ന ഇക്കാലത്ത് സത്യവും മിഥ്യയും ഏതാണെന്ന് തിരിച്ചറിയാന്‍ സ്വയം ഇറങ്ങിത്തിരിക്കേണ്ട കാലമാണ്. ഇവിടെയാണ് ദീപികയുടെ മഹത്വവും വാര്‍ത്തയുടെ സത്യസന്ധതയും നാം തിരിച്ചറിയുന്നതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. മാധ്യമ മത്സരത്തില്‍ വിജയിക്കാന്‍ എന്തു തന്ത്രവും പയറ്റുന്ന ഇക്കാലത്ത് മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ ദീപികയ്ക്കു കഴിയുന്നുവെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എംപി, വിനു ജോബ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, അതിരൂപത മുഖ്യ വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ നന്ദിയും പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews Morality and a sense values are the hallmarks