x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സ്; മു​ൻ ലോ​ക സ്നൂ​ക്ക​ർ ചാ​മ്പ്യ​ന് ത​ട​വു​ശി​ക്ഷ

വെബ്ഡെസ്ക്
Published: September 30, 2026 02:16 AM IST | Updated: September 30, 2026 02:16 AM IST

ഗ്രേ​​​​​യം ഡോ​​​​​ട്ട്

എ​​​​​ഡി​​​​​ൻ​​​​​ബ​​​​​റോ: ബാ​​​​​ല​​​​​പീ​​​​​ഡ​​​​​ന കേ​​​​​സി​​​​​ൽ മു​​​​​ൻ ലോ​​​​​ക സ്നൂ​​​​​ക്ക​​​​​ർ ചാ​​​​​മ്പ്യ​​​​​നാ​​​​​യ ഗ്രേ​​​​​യം ഡോ​​​​​ട്ടി​​​​​ന് ഏ​​​​​ഴു വ​​​​​ർ​​​​​ഷം ത​​​​​ട​​​​​വു​​​​​ശി​​​​​ക്ഷ വി​​​​​ധി​​​​​ച്ചു.

ഗ്ലാ​​​​​സ്ഗോ​​​​​യി​​​​​ലെ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന വി​​​​​ചാ​​​​​ര​​​​​ണ​​​​​യ്ക്കൊ​​​​​ടു​​​​​വി​​​​​ലാ​​​​​ണ് എ​​​​​ഡി​​​​​ൻ​​​​​ബ​​​​​റോ ഹൈ​​​​​ക്കോ​​​​​ട​​​​​തി ജ​​​​​ഡ്ജി ലോ​​​​​ർ​​​​​ഡ് ഹാ​​​​​രോ​​​​​വ​​​​​ർ ശി​​​​​ക്ഷ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. ശി​​​​​ക്ഷാ​​​​​കാ​​​​​ലാ​​​​​വ​​​​​ധി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​ശേ​​​​​ഷ​​​​​വും ഡോ​​​​​ട്ടി​​​​​ന്‍റെ പേ​​​​​ര് ലൈം​​​​​ഗി​​​​​ക കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ സ്ഥി​​​​​രം പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തും.

1993നും 2010​​​​​നു​​​​​മി​​​​​ട​​​​​യി​​​​​ൽ ഒ​​​​​രു പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യെ​​​​​യും ആ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യെ​​​​​യും ലൈം​​​​​ഗി​​​​​ക​​​​​മാ​​​​​യി പീ​​​​​ഡി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചൂ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ക​​​​​യും ചെ​​​​​യ്തു​​​​​വെ​​​​​ന്ന കു​​​​​റ്റ​​​​​ത്തി​​​​​നാ​​​​​ണ് ഡോ​​​​​ട്ടി​​​​​നെ​​​​​തി​​​​​രേ ന​​​​​ട​​​​​പ​​​​​ടി.

കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ കൗ​​​​​മാ​​​​​ര​​​​​കാ​​​​​ല​​​​​വും ബാ​​​​​ല്യ​​​​​കാ​​​​​ല​​​​​വും ത​​​​​ക​​​​​ർ​​​​​ത്ത ഡോ​​​​​ട്ടി​​​​​ന്‍റെ പെ​​​​​രു​​​​​മാ​​​​​റ്റം വി​​​​​ശ്വ​​​​​സ്ത​​​​​ത​​​​​യു​​​​​ടെ ക്രൂ​​​​​ര​​​​​മാ​​​​​യ ലം​​​​​ഘ​​​​​ന​​​​​മാ​​​​​ണെ​​​​​ന്ന് കോ​​​​​ട​​​​​തി നി​​​​​രീ​​​​​ക്ഷി​​​​​ച്ചു. ത​​​​​നി​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ നി​​​​​ഷേ​​​​​ധി​​​​​ച്ച ഡോ​​​​​ട്ട്, കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ശി​​​​​ക്ഷാ​​​​​വി​​​​​ധി കേ​​​​​ൾ​​​​​ക്കു​​​​​മ്പോ​​​​​ഴും കു​​​​​റ്റം സ​​​​​മ്മ​​​​​തി​​​​​ക്കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.

2006ൽ ​​​​​ലോ​​​​​ക സ്നൂ​​​​​ക്ക​​​​​ർ ചാ​​​​​മ്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് കി​​​​​രീ​​​​​ടം നേ​​​​​ടി​​​​​യ സ്കോ​​​​​ട്ടി​​​​​ഷ് താ​​​​​ര​​​​​മാ​​​​​ണ് ഗ്രേ​​​​​യം ഡോ​​​​​ട്ട്. കേ​​​​​സി​​​​​ൽ കു​​​​​റ്റ​​​​​ക്കാ​​​​​ര​​​​​നാ​​​​​ണെ​​​​​ന്ന് ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഓ​​​​​ഗ​​​​​സ്റ്റി​​​​​ൽ വേ​​​​​ൾ​​​​​ഡ് പ്രൊ​​​​​ഫ​​​​​ഷ​​​​​ണ​​​​​ൽ ബി​​​​​ല്യാ​​​​​ർ​​​​​ഡ്സ് ആ​​​​​ൻ​​​​​ഡ് സ്നൂ​​​​​ക്ക​​​​​ർ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ഇ​​​​​യാ​​​​​ളു​​​​​ടെ അം​​​​​ഗ​​​​​ത്വം സ്ഥി​​​​​ര​​​​​മാ​​​​​യി റ​​​​​ദ്ദാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

Tags : ChildAbuseCase Snooker Champion Sentenced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up