പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടത് പാർട്ടി നേതാക്കൾ തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തി.
സിപിഎം, സിപിഐ, സിപിഐ (എംഎൽ), ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളിലെ നേതാക്കളും പ്രവർത്തകരുമാണ് മിന്നൽ പ്രതിഷേധം നടത്തിയത്.
മാർച്ച് തടഞ്ഞ പൊലിസ് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, എംപിമാരായ എ.എ. റഹീം, വി. ശിവദാസൻ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു.
പ്രതിഷേധക്കാരെ വലിച്ചിഴച്ചാണു പൊലിസ് കസ്റ്റഡിയിലെടുത്തതെന്നും പൊലിസ് ഉദ്യോഗസ്ഥർ വനിതാ പ്രതിഷേധക്കാരെ കൈയേറ്റം ചെയ്തെന്നും സിപിഎം ആരോപിച്ചു.
Tags : March GyaneshKumar Resignation LefLeaders PoliceCustody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash