x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആനത്താരയിലെ നിര്‍മാണം പൊളിക്കല്‍ച ഇഎസ്എയേക്കാള്‍ ഭയാനകം: ജോസ് കെ. മാണി

വെബ്ഡെസ്ക്
Published: September 30, 2026 02:51 AM IST | Updated: September 30, 2026 02:51 AM IST

ജോ​​​​സ് കെ. ​​​​മാ​​​​ണി​ എം​​​​പി

തൊ​​​​ടു​​​​പു​​​​ഴ: ആ​​​​ന​​​​ത്താ​​​​ര​​​​യി​​​​ലെ നി​​​​ര്‍മാ​​​​ണ​​​​ങ്ങ​​​​ള്‍ പൊ​​​​ളി​​​​ച്ചു​​​​മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന ഇ​​​​ടു​​​​ക്കി ജി​​​​ല്ലാ ക​​​​ള​​​​ക്ടറു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​എ​​​​സ്എ​​​യേ​​​​ക്കാ​​​​ള്‍ ഭ​​​​യാ​​​​ന​​​​ക​​​​മാ​​​​ണെ​​​​ന്നും 450ലേ​​​​റെ വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലെ 80 ല​​​​ക്ഷം ജ​​​​ന​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-​​​​എം ചെ​​​​യ​​​​ര്‍മാ​​​​ന്‍ ജോ​​​​സ് കെ. ​​​​മാ​​​​ണി​ എം​​​​പി പ​​​​റ​​​​ഞ്ഞു.

തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ല്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ദു​​​​ര​​​​ന്തനി​​​​വാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി കൊ​​​​ണ്ടു​​​​വ​​​​ന്ന നി​​​​യ​​​​മ​​​​ത്തെ ജ​​​​ന​​​​ദ്രോ​​​​ഹ​​​​നി​​​​യ​​​​മ​​​​മാ​​​​ക്കി മാ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. വ​​​​ന്യ​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ര​​​​ക​​​​ളാ​​​​കു​​​​ന്ന മ​​​​നു​​​​ഷ്യ​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യാ​​​​ണ് എ​​​​ല്‍ഡി​​​​എ​​​​ഫ് ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ല്‍ കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്.

സ​​​​ദു​​​​ദ്ദേ​​​​ശ്യ​​​​ത്തോ​​​​ടെ സ്വീ​​​​ക​​​​രി​​​​ച്ച ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​യെ ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്ത് ആ​​​​ന​​​​ത്താ​​​​ര​​​​ക​​​​ളെ​​​​ന്ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് ര​​​​ക്ഷ​​​​നേ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി ജ​​​​ന​​​​ങ്ങ​​​​ള്‍ നി​​​​ര്‍മി​​​​ച്ച വേ​​​​ലി​​​​ക​​​​ളും ത​​​​ട​​​​സ​​​​ങ്ങ​​​​ളും മ​​​​തി​​​​ലു​​​​ക​​​​ളും പൊ​​​​ളി​​​​ച്ചു​​​​നീ​​​​ക്കാ​​​​ന്‍ ജി​​​​ല്ലാ ക​​​​ള​​​​ക്‌ടര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണം പ്ര​​​​ധാ​​​​ന പ്ര​​​​ചാ​​​​ര​​​​ണ വി​​​​ഷ​​​​യ​​​​മാ​​​​ക്കി​​​​യ യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ മ​​​​നു​​​​ഷ്യ-​​​​വ​​​​ന്യ​​​​ജീ​​​​വി സ​​​​ഹ​​​​വാ​​​​സം എ​​​​ന്ന നി​​​​ല​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഈ ​​​​നി​​​​ല​​​​പാ​​​​ടുമാ​​​​റ്റ​​​​ത്തി​​​​ന്‍റെ മ​​​​റ്റൊ​​​​രു പ​​​​തി​​​​പ്പാ​​​​ണ് ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ ആ​​​​ന​​​​ത്താ​​​​ര ഉ​​​​ത്ത​​​​ര​​​​വ്. മൂ​​​​ന്നാ​​​​റി​​​​നും കു​​​​മ​​​​ളി​​​​ക്കു​​​​മി​​​​ട​​​​യി​​​​ല്‍ ആ​​​​ന​​​​ത്താ​​​​ര​​​​ക​​​​ള്‍ സൃ​​​​ഷ്ടി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണ് പ​​​​രി​​​​സ്ഥി​​​​തി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം. ഇ​​​​തി​​​​നു പി​​​​ന്നി​​​​ല്‍ ക​​​​ര്‍ഷ​​​​ക കു​​​​ടി​​​​യി​​​​റ​​​​ക്ക് ത​​​​ന്നെ​​​​യാ​​​​ണ് അ​​​​ജ​​​​ണ്ട. അ​​​​തി​​​​നാ​​​​ല്‍ എ​​​​ത്ര​​​​യും​​​​വേ​​​​ഗം ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ ഉ​​​​ത്ത​​​​ര​​​​വ് പി​​​​ന്‍വ​​​​ലി​​​​ക്ക​​​​ണം.

വി​​​​വാ​​​​ദ ഉ​​​​ത്ത​​​​ര​​​​വ് പി​​​​ന്‍വ​​​​ലി​​​​ക്കാ​​​​ന്‍ ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ 315 വ​​​​ന​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ല്‍ കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-​​​​എം പ്ര​​​​ക്ഷോ​​​​ഭം ആ​​​​രം​​​​ഭി​​​​ക്കും. ആ​​​​ദ്യ​​​​ഘ​​​​ട്ടം ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ല്‍ നി​​​​ന്ന് തു​​​​ട​​​​ക്കംകു​​​​റി​​​​ക്കും. ​

പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല മേ​​​​ഖ​​​​ല സം​​​​ബ​​​​ന്ധി​​​​ച്ച് സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​ര്‍ കേ​​​​ന്ദ്ര​​​​ത്തി​​​​ന് സ​​​​മ​​​​ര്‍പ്പി​​​​ച്ച പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഒ​​​​മ്പ​​​​തു​​​​ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 25 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലെ കൃ​​​​ഷി​​​​ഭൂ​​​​മി ഉ​​​​ള്‍പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന​​​​ത് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​ശ​​​​ങ്ക​​​​യ്ക്ക് ഇ​​​​ട​​​​യാ​​​​ക്കു​​​​ന്ന​​​​താ​​​​ണ്. അ​​​​തി​​​​ല്‍ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ഉ​​​​ള്‍പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത് ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലാ​​​​ണെ​​​​ന്നും ജോ​​​​സ് കെ.​ ​​​മാ​​​​ണി പ​​​​റ​​​​ഞ്ഞു.

Tags : Demolishing Constructions Elephant Corridors ESA JoseKMani Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up