ന്യൂഡൽഹി: വരുമാന സ്രോതസിനേക്കാൾ കൂടുതൽ ആസ്തിയുണ്ടെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ. ഹർജി ഈ മാസം 17ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
കേസ് ട്രാൻസ്ഫർ ചെയ്യണം എന്ന ആവശ്യവും സുപ്രീംകോടതി പരിഗണിക്കും. ബിജെപി പ്രവർത്തകനാണ് ഹൈക്കോടതിയിൽ ഹർജി നല്കിയത്. തുടർന്ന് ആരോപങ്ങൾ അന്വേഷിക്കാൻ ഇഡിക്കും സിബിഐക്കും ഹൈക്കോടതി നിർദേശം നൽകി.
അന്വേഷണ പുരോഗതിയിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഐക്ക് നിർദേശം നൽകുകയും അന്വേഷണവുമായി മുന്നോട്ടു പോകാൻ ഇഡിക്ക് അനുമതി നൽകുകയും ചെയ്തു.
ഹൈക്കോടതിയുടെ ഈ നടപടിയാണ് രാഹുൽ സുപ്രീംകോടതിയിൽ ചോദ്യംചെയ്തത്.