x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടുക്കിയില്‍ ദുരന്തമാകുന്ന ദുരന്തനിവാരണം വീണ്ടും

കെ.​എ​സ്. ഫ്രാ​ന്‍സി​സ്
Published: September 30, 2026 03:16 AM IST | Updated: September 30, 2026 03:16 AM IST

ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്

ക​ട്ട​പ്പ​ന: വ​ന‍്യ​ജീ​വി ആ​ക്ര​മ​ണ​വി​ഷ​യ​ത്തി​ൽ ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ദു​ര​ന്ത നി​വാ​ര​ണം മ​നു​ഷ‍്യ​ർ​ക്കു ദു​ര​ന്ത​മാ​യി മാ​റു​ന്നു. വൈ​കു​ന്നേ​രം ആ​റു​മു​ത​ല്‍ രാ​വി​ലെ ആ​റു​വ​രെ മ​നു​ഷ്യ​ര്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത് നി​രോ​ധി​ച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റ​റ്റി ചെ​യ​ര്‍മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് ഉ​ത്ത​ര​വി​റ​ക്കി.

മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍ഷസാ​ധ്യത ക​ണ​ക്കി​ലെ​ടു​ത്ത് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ ക​രു​തി, വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍ന്നു കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ല്‍ രാ​ത്രി സ​മ​യ​ത്തെ മ​നു​ഷ്യസ​ഞ്ചാ​രം ക​ര്‍ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​താ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.

വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍ന്നുകി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലു​ള്ള രാ​ത്രിസ​മ​യ​ത്തെ മ​നു​ഷ്യ സ​ഞ്ചാ​ര​വും (വൈ​കി​ട്ട് ആ​റു​മു​ത​ല്‍ രാ​വി​ലെ ആ​റു​വ​രെ) രാ​ത്രി സ​മ​യ​ത്തെ തോ​ട്ട​ങ്ങ​ളി​ലെ പ​ണി​ക​ളും നി​ര്‍ത്തി വ​യ്പി​ക്കു​ന്ന​തി​നു മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്കും തോ​ട്ടം ഉ​ട​മ​ക​ള്‍ക്കും ക​ര്‍ശ​ന​മാ​യ നി​ര്‍ദേ​ശം ന​ല്‍ക​ണ​മെ​ന്ന് നി​ര്‍ദേ​ശി​ക്കു​ന്നു എ​ന്നാ​ണ് ഉ​ത്ത​ര​വ്. മൂ​ന്നാ​ര്‍, പീ​രു​മേ​ട്, ഉ​ടു​മ്പ​ന്‍ചോ​ല താ​ലൂ​ക്കു​ക​ളി​ലെ പ്ലാ​ന്‍റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​ര്‍ക്കാ​ണ് നി​ര്‍ദേ​ശം ന​ല്‍കി​യി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

തൊ​ഴി​ലാ​ളി​ക​ള്‍ വൈ​കു​ന്നേ​രം ആ​റു ക​ഴി​ഞ്ഞാ​ല്‍ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന നി​ര്‍ദേ​ശം ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ജ​നജീ​വി​ത​ത്തെ​യും ബാ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. പെ​രി​യാ​ര്‍ ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്രം, ഇ​ടു​ക്കി, മ​തി​കെ​ട്ടാ​ന്‍ വ​ന മേ​ഖ​ല​ക​ള്‍, ദേ​വി​കു​ളം ഇ​ര​വി​കു​ളം നാ​ഷ​ണ​ല്‍ പാ​ര്‍ക്ക്, പാ​മ്പാ​ടും​ചോ​ല നാ​ഷ​ണ​ല്‍ പാ​ര്‍ക്ക്, മാ​ട്ടു​പ്പെ​ട്ടി, ഇ​ക്കാ​ന​ഗ​ര്‍ തു​ട​ങ്ങി​യ വ​ന​മേ​ഖ​ല​ക​ളും വ​ന​ത്തി​നു തു​ല്യ​മാ​യ കു​റ്റി​ക്കാ​ടു​ക​ളും യൂ​ക്കാ​ലി​പ്റ്റ​സ്, പൈ​ന്‍ തോ​ട്ട​ങ്ങ​ളും എ​ല്ലാം വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശം എ​ന്ന നി​ർ​വ​ച​ന​ത്തി​ൽ​ പെ​ടും.

കു​റ്റി​ക്കാ​ടു​ക​ളും യൂ​ക്കാ​ലി​പ്റ്റ​സ് , പൈ​ന്‍ തോ​ട്ട​ങ്ങ​ളും നി​റ​ഞ്ഞ മേ​ഖ​ല​ക​ളി​ല്‍ ( മൂ​ന്നാ​ര്‍, പീ​രു​മേ​ട്) നി​ന്നാ​ണ് ആ​ന, ക​ടു​വ, പു​ലി, ക​ര​ടി, കാ​ട്ടു​പോ​ത്ത്, പ​ന്നി തു​ട​ങ്ങി​യ വ​ന്യ മൃ​ഗ​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​ത്. പീ​രു​മേ​ട് മേ​ഖ​ല​യി​ല്‍ തോ​ട്ട​ങ്ങ​ള്‍ക്കു ചു​റ്റു​മു​ള്ള നി​ര്‍മി​ത വ​ന​മേ​ഖ​ല​ളി​ല്‍നി​ന്നും പെ​രി​യാ​ര്‍ വ​ന്യ ജീ​വി സ​ങ്കേ​ത​ത്തി​ല്‍ നി​ന്നും വ​ന്യ​മൃ​ഗ​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്നു​ണ്ട്. മൂ​ന്നാ​ർ, പീ​രു​മേ​ട്, ഉ​ടുന്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ൾ പൂ​ർ​ണ​മാ​യും വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ്.

ഇ​ടു​ക്കി ജി​ല്ല​യു​ടെ പ്ര​ത്യേ​ക ഭൂ​മിശാ​സ്ത്ര-വ​ന​വി​സ്തൃ​തി പ​രി​ഗ​ണി​ച്ചാ​ല്‍ ജി​ല്ല​യി​ല്‍ ആ​ര്‍ക്കും രാ​ത്രി ആ​റി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​തെവ​രും. തോ​ട്ടം മേ​ഖ​ല​ക​ളി​ലാ​ണ് നി​ല​വി​ല്‍ നി​യ​ന്ത്ര​ണ​മെ​ങ്കി​ലും വ​നമേ​ഖ​ല​യ്ക്കു​ള്ളി​ലൂ​ടെ​യു​ള്ള സം​സ്ഥാ​ന, ദേ​ശീ​യ പാ​ത​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ളെ​യും ഉ​ത്ത​ര​വ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചേ​ക്കാം.

സം​സ്ഥാ​ന, ദേ​ശീ​യ പാ​ത​ക​ളി​ലും വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ള്‍ സ​ര്‍വ​സാ​ധാ​ര​ണ​മാ​ണ്. വ​ന​മേ​ഖ​യോ​ടു ചേ​ര്‍ന്നു​ള്ള തോ​ട്ടം മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ രാ​ത്രി സ​ഞ്ചാ​രം നി​രോ​ധി​ക്കു​മ്പോ​ള്‍ ആ ​സ​മ​യ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍ മ​നു​ഷ്യ​രു​ടെ നി​യ​മ​ലം​ഘ​നം മൂ​ല​മാ​ണെ​ന്നു വ​രു​ത്താ​നും ഈ ​ഉ​ത്ത​ര​വു​കൊ​ണ്ടു സാ​ധി​ക്കും.

ക​ഴി​ഞ്ഞ 23നാ​ണ് വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​നു ത​ട​സ​മാ​കു​ന്ന നി​ർ​മി​തി​ക​ൾ പൊ​ളി​ച്ചു മാ​റ്റാ​ൻ ഇ​ടു​ക്കി ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റ​റ്റി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 25ന് ​ജി​ല്ല​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യും വ​നം മ​ന്ത്രി​യും പൊ​ളി​ച്ചുനീ​ക്ക​ൽ ഉ​ത്ത​ര​വ് അ​ന​ധി​കൃ​ത ന​ർ​മാ​ണ​ങ്ങ​ൾ​ക്കു മാ​ത്ര​മേ ബാ​ധ​ക​മാ​കൂ എ​ന്നു പ്ര​ഖ്യാ​പി​ച്ച് ഉ​ത്ത​ര​വി​നെ ല​ഘൂ​ക​രി​ച്ചെ​ങ്കി​ലും ഉ​ത്ത​ര​വ് നി​ല​നി​ൽ​കു​ക​യാ​ണ്. അ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ത്രി​യി​ൽ മ​നു​ഷ്യ​ർ പു​റ​ത്തി​റ​ങ്ങു​ന്ന​തും നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്.

Tags : DisasterManagement Disaster Idukki Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up