x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജിനു നേരേയുള്ള വ​ധ​ശ്ര​മ കേ​സ്: പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 30, 2026 03:46 AM IST | Updated: September 30, 2026 03:46 AM IST

ക​​​ണ്ണൂ​​​ർ: ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ലെ ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന വീ​​​ണാ ജോ​​​ർ​​​ജി​​​നെ ക​​​രി​​​ങ്കൊ​​​ടി പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ കെ​​​എ​​​സ്‌​​​യു, യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ പ്ര​​​ത്യേ​​​ക സം​​​ഘം അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. ക​​​ള്ള​​​ക്കേ​​​സി​​​ൽ കു​​​ടു​​​ക്കി ത​​​ങ്ങ​​​ളെ ജ​​​യി​​​ലി​​​ൽ അ​​​ട​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ്ര​​​തി​​​ക​​​ളാ​​​യ​​​വ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി, ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി എ​​​ന്നി​​​വ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ പു​​​തി​​​യ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

മാ​​​ങ്ങാ​​​ട്ട്പ​​​റ​​​മ്പ് കെ​​​എ​​​പി ബ​​​റ്റാ​​​ലി​​​യ​​​ൻ ക​​​മാ​​​ൻ​​​ഡ​​​ന്‍റ് യു. ​​​പ്രേ​​​മ​​​ൻ അ​​​ന്വേ​​​ഷ​​​ണ​​ത​​​ല​​​വ​​​നാ​​​യി ക​​​ണ്ണൂ​​​ർ എ​​​സി​​​പി എം.​​​പി.​​​ആ​​​സാ​​​ദ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച​​​ത്. യു. ​​​പ്രേ​​​മ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് തു​​​ട​​​ങ്ങി​​​യ​​​ത്.

ക​​​രി​​​ങ്കൊ​​​ടി പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ന്ന ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ ഒ​​​ന്നാം പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ത്തി​​​ലെ​​​യും പ്ലാ​​​റ്റ്ഫോ​​​മി​​​ലെ​​​യും സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ചു. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മു​​​ൻ മ​​​ന്ത്രി വീ​​​ണ ജോ​​​ർ​​​ജ്, ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ച്ച കെ​​​എ​​​സ്‌​​​യു ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​സി. അ​​​തു​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രി​​​ൽ​​നി​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.

ക​​​രി​​​ങ്കൊ​​​ടി പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ ക​​​ഴു​​​ത്തി​​​നു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റെ​​​ന്നു കാ​​​ണി​​​ച്ച് ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് കാ​​​റി​​​ൽ സ്വ​​​ദേ​​​ശ​​​മാ​​​യ പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ സം​​​ഭ​​​വം ഏ​​​റെ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.

 

Tags : murder Attempt case former Minister Veena George Special team investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up