x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ വി​​​​ല​​​നി​​​​യ​​​​ന്ത്ര​​​​ണം: പോ​​​​രാ​​​​യ്മ​​​യ്​​​​ക്കെ​​​​തി​​​​രേ സു​​​​പ്രീം​​​​കോ​​​​ട​​​​തി

സ​​​​നു സി​​​​റി​​​​യ​​​​ക്
Published: September 30, 2026 03:20 AM IST | Updated: September 30, 2026 03:21 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​ൻ​​​സ​​​ർ മ​​​രു​​​ന്നു​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ൻ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല​​​നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ ഗു​​​രു​​​ത​​​ര പോ​​​രാ​​​യ്മ​​​ക​​​ളി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി.

മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വ്യാ​​​പാ​​​രി​​​വി​​​ല​​​യും (പ്രൈ​​​സ് ടു ​​​ദ റീ​​​ടെയ്‌​​​ല​​​ർ-​​​പി​​​ടി​​​ആ​​​ർ) പ​​​ര​​​മാ​​​വ​​​ധി ചി​​​ല്ല​​​റ​​​വി​​​ല​​​യും (എം​​​ആ​​​ർ​​​പി) ത​​​മ്മി​​​ലു​​​ള്ള ഭീ​​​മ​​​മാ​​​യ വ്യ​​​ത്യാ​​​സം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ കോ​​​ട​​​തി, ഇ​​​ത്ത​​​രം അ​​​മി​​​ത​​​വി​​​ല രോ​​​ഗി​​​ക​​​ളോ​​​ടു​​​ള്ള ‘പ​​​ക​​​ൽ​​​ക്കൊ​​​ള്ള’ ​​​യാ​​​ണെ​​​ന്നു നി​​​രീ​​​ക്ഷി​​​ച്ചു. ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി​​​ക്രം നാ​​​ഥ്, സ​​​ന്ദീ​​​പ് മേ​​​ത്ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

2,700 രൂ​​​​പ​​​​യ്ക്കു വി​​​​ൽ​​​​ക്കു​​​​ന്ന കാ​​​​ൻ​​​​സ​​​​ർ മ​​​​രു​​​​ന്നി​​​​ന് 27,000 രൂ​​​​പ എം​​​​ആ​​​​ർ​​​​പി ഈ​​​​ടാ​​​​ക്കു​​​​ന്നു. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കേ​​​​ണ്ട അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ മൗ​​​​നം പാ​​​​ലി​​​​ക്കു​​​​ന്ന​​​​ത് ആ​​​​ശ്ച​​​​ര്യ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. 16 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ജി​​​​ൻ പ​​​​രി​​​​ധി എ​​​​ല്ലാ മ​​​​രു​​​​ന്നു​​​​ക​​​​ൾ​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​​ക്കു​​​​ന്ന ഏ​​​​കീ​​​​കൃ​​​​ത നി​​​​യ​​​​മം കൊ​​​​ണ്ടു​​​​വ​​​​ന്നു​​​​കൂ​​​​ടേ​​​​യെ​​​​ന്നും കോ​​​​ട​​​​തി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ചോ​​​​ദി​​​​ച്ചു.

അ​​​​മി​​​​ത​​​​വി​​​​ല കൊ​​​​ടു​​​​ത്തു വാ​​​​ങ്ങു​​​​ന്ന ഇ​​​​ത്ത​​​​രം മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ തു​​​​ക ആ​​​​യു​​​​ഷ്മാ​​​​ൻ ഭാ​​​​ര​​​​ത് പോ​​​​ലു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​നി​​​​ന്നു തി​​​​രി​​​​കെ വാ​​​​ങ്ങു​​​​ന്ന​​​​ത് നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​രു​​​​ടെ പ​​​​ണം കൊ​​​​ള്ള​​​​യ​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നു തു​​​​ല്യ​​​​മാ​​​​ണെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​യ ത​​​​ട്ടി​​​​പ്പാ​​​​ണി​​​​തെ​​​​ന്നും കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു. ജീ​​​വ​​​ൻ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ അ​​​മി​​​ത​​​വി​​​ല നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ പേ​​​റ്റ​​​ന്‍റ് മ​​​രു​​​ന്നു​​​ക​​​ളി​​​ൽ​​​പ്പോ​​​ലും ഇ​​​ട​​​പെ​​​ടാ​​​മെ​​​ന്ന് കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യും നേ​​​ര​​​ത്തേ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

ഷെ​​​​ഡ്യൂ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ത്ത മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​ൽ ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ക, മെ​​​​ഡി​​​​ക്ക​​​​ൽ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ര​​​​മാ​​​​വ​​​​ധി ചി​​​​ല്ല​​​​റ​​​വി​​​​ല പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഹ​​​​ർ​​​​ജി​​​​യാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

2013ലെ ​​​​ഡ്ര​​​​ഗ്സ് പ്രൈ​​​​സ​​​​സ് ക​​​​ൺ​​​​ട്രോ​​​​ൾ ഓ​​​​ർ​​​​ഡ​​​​ർ പ്ര​​​​കാ​​​​രം വി​​​​പ​​​​ണി​​​​യി​​​​ലെ 82 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം വ​​​​രു​​​​ന്ന നോ​​​​ൺ ഷെ​​​​ഡ്യൂ​​​​ൾ​​​​ഡ് മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ പ്രാ​​​​രം​​​​ഭ​​​വി​​​​ല നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നു കൃ​​​​ത്യ​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​മി​​​​ല്ലാ​​​​ത്ത​​​​ത് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

എ​​​​ന്നാ​​​​ൽ, മ​​​​രു​​​​ന്നു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ ക​​​​മ്പ​​​​നി​​​​ക​​​​ള​​​​ല്ല ഈ ​​​​ഭീ​​​​മ​​​​മാ​​​​യ ലാ​​​​ഭം നേ​​​​ടു​​​​ന്ന​​​​തെ​​​​ന്നും റീടെയി​​​ൽ-​​​​ആ​​​​ശു​​​​പ​​​​ത്രി ത​​​​ല​​​​ങ്ങ​​​​ളി​​​ലാ​​​ണു വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഇ​​​​ന്ത്യ​​​​ൻ ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ അ​​​​ല​​​​യ​​​​ൻ​​​​സി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ക​​​​പി​​​​ൽ സി​​​​ബ​​​​ൽ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.
എ​​​​ല്ലാ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കും താ​​​​ങ്ങാ​​​​വു​​​​ന്ന വി​​​​ല​​​​യി​​​​ൽ മ​​​​രു​​​​ന്നു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ കെ.​​​​എം. ന​​​​ട​​​​രാ​​​​ജ് വ്യ​​​​ക്ത​​​​മാ​​​​ക്കി. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​ടു​​​​ത്ത മാ​​​​സം വി​​​​ശ​​​​ദ​​​​മാ​​​​യ വാ​​​​ദം തു​​​​ട​​​​രും.

കോ​​​ർ​​​പ​​​റേ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ലാ​​​ഭം മാ​​​ത്രം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന വ്യ​​​വ​​​സാ​​​യ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​കു​​​ന്നു

ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു പ​​​​ക​​​​രം സ്വ​​​​കാ​​​​ര്യ കോ​​​ർ​​​പ​​​റേ​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ ലാ​​​​ഭം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന വ്യ​​​​വ​​​​സാ​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​യി മാ​​​​റി​​​​യ​​​​താ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​മ​​​​ർ​​​​ശ​​​​നം.

ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു​​​​ള്ളി​​​​ലെ ഫാ​​​​ർ​​​​മ​​​​സി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു മാ​​​​ത്രം മ​​​​രു​​​​ന്നു​​​​ക​​​​ൾ വാ​​​​ങ്ങാ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ രോ​​​​ഗി​​​​ക​​​​ളെ നി​​​​ർ​​​​ബ​​​​ന്ധി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും പു​​​​റ​​​​ത്തു​​​​നി​​​​ന്ന് മ​​​​രു​​​​ന്നു വാ​​​​ങ്ങി ന​​​​ൽ​​​​കി​​​​യാ​​​​ൽ ചി​​​​കി​​​​ത്സ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​ല്ലെ​​​​ന്ന് പ​​​​റ​​​​യു​​​​ന്ന​​​​താ​​​​യും കോ​​​​ട​​​​തി കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

Tags : Drug Price Control SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up