x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി ​ലി​റ്റ് ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ്: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വ​ന്ദേ​മാ​ത​ര ആ​ലാ​പ​ന വി​വാ​ദം

വെബ് ഡെസ്ക്
Published: September 30, 2026 03:19 AM IST | Updated: September 30, 2026 03:19 AM IST

പ്രതീകാത്മക ചിത്രം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഒ​ക്‌​ടോ​ബ​ര്‍ ആ​റി​ന് ന​ട​ക്കു​ന്ന ഡി ​ലി​റ്റ് ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി വി​വാ​ദം. പൂ​ര്‍​ണ​ഗാ​നം ആ​ല​പി​ക്കു​ന്ന​തി​നു പ​ക​രം ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​പ്ര​കാ​ര​മു​ള്ള നി​ര്‍​ദി​ഷ്ട ര​ണ്ടു ച​ര​ണ​ങ്ങ​ള്‍ മാ​ത്രം ആ​ല​പി​ക്കു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം സി​ന്‍​ഡി​ക്കേ​റ്റം​ഗ​ങ്ങ​ള്‍ സ​ര്‍​വ​കാ​ശാ​ല ര​ജി​സ്ട്രാ​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ദേ​ശീ​യ​ഗീ​തം പൂ​ര്‍​ണ​മാ​യും ആ​ല​പി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്ര​തി​നി​ധി​യാ​യ സി​ന്‍​ഡി​ക്കേ​റ്റം​ഗം എ.​കെ. അ​നു​രാ​ജ് രം​ഗ​ത്തു​വ​ന്നു. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഇ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്രി​വ​ന്‍​ഷ​ന്‍ ഓ​ഫ് ഇ​ന്‍​സ​ള്‍​ട്ട്സ് ടു ​നാ​ഷ​ണ​ല്‍ ഓ​ണ​ര്‍ (അ​മ​ൻ​ഡ്മെ​ന്‍റ്) ആ​ക്റ്റ്, 2026 പ്ര​കാ​രം ദേ​ശീ​യ​ഗീ​ത​മാ​യ വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ലാ​പ​നം ത​ട​യു​ന്ന​തു ശി​ക്ഷാ​ര്‍​ഹ​മാ​ണെ​ന്നാ​ണു ബി​ജെ​പി സി​ന്‍​ഡി​ക്കേ​റ്റം​ഗ​ത്തി​ന്‍റെ വാ​ദം.

ച​ട​ങ്ങി​ലെ മു​ഖ്യാ​തി​ഥി സ​ര്‍​വ​ക​ലാ​ശാ​ലാ ചാ​ന്‍​സ​ല​റാ​യ സം​സ്ഥാ​ന ഗ​വ​ര്‍​ണ​റാ​ണെ​ന്ന​തി​നാ​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള ഔ​ദ്യോ​ഗി​ക പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ദേ​ശീ​യ​ഗീ​ത​ത്തി​ന്‍റെ എ​ല്ലാ വ​രി​ക​ളും ആ​ല​പി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. എ​ന്നാ​ല്‍, സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യും മ​ല​ബാ​റി​ന്‍റെ​യും മ​ഹ​ത്താ​യ മ​തേ​ത​ര പാ​ര​മ്പ​ര്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന രീ​തി​യി​ല്‍ ഡി ​ലി​റ്റ് ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ട​ത് സി​ന്‍​ഡി​ക്ക​റ്റം​ഗ​ങ്ങ​ളു​ടെ നി​ല​പാ​ട്.

Tags : D. Lit Convocation Controversy Vande Mataram Calicut University Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up