Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disproportionate

അനധികൃത സ്വത്തുസമ്പാദനക്കേസ്: രാഹുലിനെതിരേയുള്ള ഉത്തരവ് റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ അ​ന​ധി​കൃ​ത സ്വ​ത്തുസ​മ്പാ​ദ​ന ആ​രോ​പ​ണ​ങ്ങ​ളി​ൽ സി​ബി​ഐ​യും ഇ​ഡി​യും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി.

കേ​സി​ൽ ഇ​തു​വ​രെ​യു​ള്ള എ​ല്ലാ ഉ​ത്ത​ര​വു​ക​ളും റ​ദ്ദാ​ക്കി​യ ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പു​തി​യ ബെ​ഞ്ച് രൂ​പവത്കരിച്ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സി​ൽ രാ​ഹു​ലി​നെ ക​ക്ഷി ചേ​ർ​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗം കേ​ട്ട ശേ​ഷം മാ​ത്ര​മേ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​വൂ എ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ എ​സ്.​ വി​ഘ്നേ​ഷ് ശി​ശി​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു മേ​യി​ൽ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. തു​ട​ർ​ന്ന് ജൂ​ലൈ 20ന് ​ജ​സ്റ്റീ​സു​മാ​രാ​യ ബ്രി​ജ് രാ​ജ് സിം​ഗ്, രാ​ജേ​ഷ് സിം​ഗ് ചൗ​ഹാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് സി​ബി​ഐ​യു​ടെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ക​യും, ഇ​ഡി​ക്ക് തു​ട​ർ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​മെ​ന്ന് നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ മു​ഖേ​ന രാ​ഹു​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Latest News

Corehub Up