x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പയ്യന്നൂരിൽ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​നു​കൂ​ലി​യു​ടെ ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ചെന്ന് ആരോപണം

കണ്ണൂർ ബ്യൂറോ
Published: July 13, 2026 03:42 PM IST | Updated: July 13, 2026 03:42 PM IST

പയ്യന്നൂരിൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ അനുകൂലിയുടെ ബൈക്ക് കത്തിയ നിലയിൽ (File photo)

പ​യ്യ​ന്നൂ​ര്‍: സി​പി​എം ഫ​ണ്ട് വെ​ട്ടി​പ്പി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എംഎൽഎയെ അ​നു​കൂ​ലി​ക്കുന്നയാളുടെ ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​താ​യി ആ​രോ​പ​ണം. വെ​ള്ളൂ​രി​ലെ പ​ന​യ​ന്ത​ട്ട വീ​ട്ടി​ല്‍ പ്ര​സ​ന്ന​ന്‍റെ പ​ള്‍​സ​ര്‍ ബൈ​ക്ക് അ​ഗ്‌​നി​ക്കി​ര​യാ​ക്കി​യ​തു​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്കെ​ത്താ​തെ ​പോ​യ​ത്.

നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടു​പി​ടി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ജ​നു​വ​രി 26 ന് ​രാ​ത്രി​യി​ലാ​യിരുന്നു സം​ഭ​വം. റോ​ഡി​ല്‍​നി​ന്ന് കു​റ​ച്ച​ക​ലെ​യു​ള്ള വീ​ട്ടു​വ​ള​പ്പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് ത​ള്ളി അ​ക​ലെ വ​യ​ല്‍​ക്ക​ര​യി​ലേ​ക്ക് മാ​റ്റി തീ​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്ഥ​ല​ത്തെ​ത്തു​ക​യും പ​യ്യ​ന്നൂ​ർ ഡി​വൈ​എ​സ്പി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യു​മു​ണ്ടാ​യി.

വ​നി​താ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​തി​ക​ളി​ലേ​ക്കെ​ത്തു​മെ​ന്ന ഘ​ട്ട​മെ​ത്തി​യ​പ്പോ​ഴാ​ണ് കേ​സ​ന്വേ​ഷ​ണം നി​ല​ച്ച​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ൽ പോ​ലീ​സ് ഉ​ദാ​സീ​ന​ത കാ​ണി​ക്കു​ന്ന​താ​യി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​യ്യ​ന്നൂ​ർ ഡി​വൈ​എ​സ് പി ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കു​റ്റ​ക്കാ​രെ ഉ​ട​ൻ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സി​പി​എം പ​യ്യ​ന്നൂ​ർ ഏ​രി​യ ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തിയിട്ടില്ല. 10 രൂ​പ ചാ​ല​ഞ്ച് ന​ട​ത്തി ക​ത്തി​യ ബൈ​ക്കി​ന് പ​ക​രം ഉ​ട​മ​യ്ക്ക് പു​തി​യ ഇ​ല​ക്‌ട്രി​ക് സ്കൂ​ട്ട​ർ വാ​ങ്ങി ന​ൽ​കി​യി​രു​ന്നു.

അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ക്കു​ക​യും ഒ​രു മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വ​യ്ക്കു​ക​യും ചെ​യ്ത പോ​ലീ​സ് സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ന​ൽ​കി​യ സ​മാ​ന​മാ​യ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ത്ത​തും ച​ർ​ച്ച​യാ​യി​രു​ന്നു.

പ​യ്യ​ന്നൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​നധി​ച്ച് ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ ന​ട​പ​ടി​യി​ല്ലാ​ത്ത അ​വ​സ്ഥ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു ഇ​തേ​ത്തു​ട​ർ​ന്ന് പ​യ്യ​ന്നൂ​രി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ അ​ഭ്യ​ന്ത​ര വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നി​ട്ടും പ​യ്യ​ന്നൂ​രി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Tags : Payyannur Allegations Investigation Sabotage

Recent News

Corehub Up