വെള്ളമാണെന്ന് കരുതി ആസിഡ് കുടിക്കുന്ന റിയ
ലക്നോ: ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. ഹാപൂരിലെ അർജുൻ നഗറിലുള്ള ആഭരണക്കടയിലാണ് സംഭവം. വെള്ളക്കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് ആഭരണക്കടയിലെ ജീവനക്കാരനാണ് റിയ എന്ന അധ്യപികയ്ക്ക് നൽകിയത്. വെള്ളം കുടിച്ച റിയയ്ക്ക് ആന്തരികമായ മുറിവുകളും പൊള്ളലുമേറ്റു.
അമ്മയ്ക്കൊപ്പമാണ് യുവകി ആഭരണം വാങ്ങാനെത്തിയത്. റിയ കുപ്പിയിൽനിന്ന് കുടിക്കുന്നതും അസ്വസ്ഥത കാരണം പുറത്തേക്കോടി തുപ്പുന്നതും കടയിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം.
യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ആഭരണക്കടയിലെ ജീവനക്കാരൻ തൊട്ടടുത്ത ബേക്കറിയിൽനിന്ന് വെള്ളം വാങ്ങിയത്. വെള്ളം കുടിച്ച റിയയ്ക്ക് തൊണ്ടയിൽ കടുത്ത പുകച്ചിൽ അനുഭവപ്പട്ടു. ഉടൻ തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്ക്കായി മീററ്റിലെ മെഡിക്കൽ കോളജിലേക്കു മാറ്റി.
സംഭവം വിവാദമായതോടെ യുപി പോലീസ് ബേക്കറിയിൽ പരിശോധന നടത്തി ആസിഡ് നിറച്ച അനേകം കുപ്പികൾ കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika Teacher DrinkAcid JewelleryShop