Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrinkAcid

വെ​ള്ള​മെ​ന്ന് ക​രു​തി ആ​സി​ഡ് കു​ടി​ച്ചു; അ​ധ്യാ​പി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​പൂ​ർ ജി​ല്ല​യി​ൽ വെ​ള്ള​മാ​ണെ​ന്ന് ക​രു​തി ആ​സി​ഡ് കു​ടി​ച്ച അ​ധ്യാ​പി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഹാ​പൂ​രി​ലെ അ​ർ​ജു​ൻ ന​ഗ​റി​ലു​ള്ള ആ​ഭ​ര​ണ​ക്ക​ട​യി​ലാ​ണ് സം​ഭ​വം. വെ​ള്ള​ക്കു​പ്പി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​സി​ഡ് ആ​ഭ​ര​ണ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് റി​യ എ​ന്ന അ​ധ്യ​പി​ക​യ്ക്ക് ന​ൽ​കി​യ​ത്. വെ​ള്ളം കു​ടി​ച്ച റി​യ​യ്ക്ക് ആ​ന്ത​രി​ക​മാ​യ മു​റി​വു​ക​ളും പൊ​ള്ള​ലു​മേ​റ്റു.

അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് യു​വ​കി ആ​ഭ​ര​ണം വാ​ങ്ങാ​നെ​ത്തി​യ​ത്. റി​യ കു​പ്പി​യി​ൽ​നി​ന്ന് കു​ടി​ക്കു​ന്ന​തും അ​സ്വ​സ്ഥ​ത കാ​ര​ണം പു​റ​ത്തേ​ക്കോ​ടി തു​പ്പു​ന്ന​തും ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ആ​ഭ​ര​ണ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ തൊ​ട്ട​ടു​ത്ത ബേ​ക്ക​റി​യി​ൽ​നി​ന്ന് വെ​ള്ളം വാ​ങ്ങി​യ​ത്. വെ​ള്ളം കു​ടി​ച്ച റി​യ​യ്ക്ക് തൊ​ണ്ട​യി​ൽ ക​ടു​ത്ത പു​ക​ച്ചി​ൽ അ​നു​ഭ​വ​പ്പ​ട്ടു. ഉ​ട​ൻ ത​ന്നെ യു​വ​തി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന്, വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക്കാ​യി മീ​റ​റ്റി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ യു​പി പോ​ലീ​സ് ബേ​ക്ക​റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ആ​സി​ഡ് നി​റ​ച്ച അ​നേ​കം കു​പ്പി​ക​ൾ ക​ണ്ടെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Latest News

Corehub Up