x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്ര​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 11, 2026 11:53 AM IST | Updated: September 11, 2026 11:53 AM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭ​ണ്ഡാ​ര ജി​ല്ല​യി​ൽ ട്ര​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

പി​ക്ക​പ്പ് വാ​നി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ലി​സും നാ​ട്ടു​കാ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പു​റ​ത്തെ​ടു​ത്തു. ശ​ക്ത​മാ​യ കൂ​ട്ടി​യി​ടി​യെ തു​ട​ർ​ന്ന് ഈ ​പാ​ത​യി​ൽ കു​റ​ച്ചേ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. അ​പ​ക​ട​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Dead Truck PickupVan

Recent News

Corehub Up