കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ചെന്താമരയ്ക്ക് തൂക്കുകയർ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കളും സജിതയുടെ സഹോദരി സരിതയും. പ്രതിയുടെ ഈ വാക്കുകൾ കേട്ട് ഭയം തോന്നിയെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ച അതേ വേദന പ്രതിയും അറിയണമെന്നും സമൂഹത്തിന് വലിയ ഭീഷണിയായ ഇയാൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു.
അതേസമയം പ്രതി കോടതി മുറിയിലും ഭീഷണി മുഴക്കി. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജിയല്ല, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലും, എന്ന് ഇയാൾ ജഡ്ജിയുടെ മുന്നിൽ വെല്ലുവിളിച്ചു.
എഴുതാൻ പറ്റുന്നത് എഴുതിക്കോ, ഇങ്ങനെ ഒരു അവസ്ഥ നിങ്ങൾക്കും വരണം, അപ്പോൾ അറിയാം.
തനിക്ക് തടസ്സം നിന്നാൽ ഇങ്ങനെയായിരിക്കും പെരുമാറ്റം, എന്നും പ്രതി കോടതിയിൽ ആക്രോശിച്ചു.
Tags :