x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്ക​ണം; ആ​റ് വ​യ​സു​കാ​രി​യെ​ക്കൊ​ണ്ട് കാ​ർ ഓ​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്

വെബ് ഡെസ്ക്
Published: July 13, 2026 02:45 PM IST | Updated: July 13, 2026 03:30 PM IST

പേ​ര​ക്കു​ട്ടി​യെ​ക്കൊ​ണ്ട് റോ​ഡി​ലൂ​ടെ കാ​ർ ഓ​ടി​ച്ച പൂ​ജാ​രി തി​രു​പ​തി

ഹൈ​ദ​രാ​ബാ​ദ്: ഗി​ന്ന​സ് ലോ​ക റിക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കാ​ൻ ആ​റു വ​യ​സു​ള്ള പേ​ര​ക്കു​ട്ടി​യെ​ക്കൊ​ണ്ട് റോ​ഡി​ലൂ​ടെ കാ​ർ ഓ​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. തെ​ലു​ങ്കാ​ന​യി​ലെ റം​ഗ റെ​ഡ്ഡി ജി​ല്ല​യി​ലെ പോ​ലീ​സു​കാ​ര​നാ​യ പൂ​ജാ​രി തി​രു​പ​തി​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ ആ​റ് വ​യ​സു​കാ​രി കാ​റോ​ടി​ക്കു​ന്ന​തു ക​ണ്ട് നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തുവ​ന്നു. ഇ​തിനു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് തി​ര​ക്കേ​റി​യ റോ​ഡി​ൽ പേ​ര​ക്കു​ട്ടി ഓ​ടി​ക്കു​ന്ന കാ​റി​ൽ മു​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ന്ന എ​സ്ഐ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്ന​ത്.

ട്രാ​ഫി​ക്കി​ൽ കാ​ർ വ​ള​രെ വേ​ഗം കു​റ​ച്ച് നീ​ങ്ങു​ന്ന​ത് ക​ണ്ട​തോ​ടെ​യാ​ണ് സ്റ്റി​യ​റിം​ഗി​ന് പി​ന്നി​ലു​ള്ള പെ​ൺ​കു​ട്ടി​യെ ആ​ളു​ക​ൾ ശ്ര​ദ്ധി​ക്കു​ന്ന​ത്. പ​രി​ശീ​ല​നം റോ​ഡി​ല​ല്ല, ഗ്രൗ​ണ്ടി​ൽ വ​ച്ച് ന​ൽ​കാ​നും മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ങ്ങ​ൾ പോ​ലീ​സു​കാ​ർ​ക്ക് ബാ​ധ​ക​മ​ല്ലേ​യെ​ന്നും നാ​ട്ടു​കാ​ർ ചോ​ദി​ച്ചു.

ഗി​ന്ന​സ് റിക്കാ​ർ​ഡ് ഇ​ടാ​നു​ള്ള പ​രി​ശീ​ല​ന​മാ​ണെ​ന്നും നി​ങ്ങ​ൾ ആ​രാ​ണ് ചോ​ദ്യം ചെ​യ്യാ​നെ​ന്നും ഇ​യാ​ൾ പ്ര​തി​ക​രി​ച്ചു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യു​ള്ള വി​മ​ർ​ശ​നം ശ​ക്ത​മാ​യി. ഇ​ത്ത​രം സാ​ഹ​സി​ക​ത​യ്ക്ക് കാ​റി​ലു​ള്ള​വ​ർ മാ​ത്ര​മ​ല്ല റോ​ഡി​ലെ മ​റ്റ് വാ​ഹ​ന​ങ്ങ​ളും കാ​ൽ ന​ട​യാ​ത്ര​ക്കാ​രും അ​ട​ക്കം വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്നാ​ണ് വ്യാ​പ​ക​മാ​വു​ന്ന വി​മ​ർ​ശ​നം.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തിനു പി​ന്നാ​ലെ ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Tags : Deepika BreakingNews DriveCar

Recent News

Corehub Up