Image for representation
കൊച്ചി: ചെല്ലാനം കണ്ണമാലിയില്‍ വാഹനങ്ങള്‍ക്ക് തീയിട്ട് അജ്ഞാതന്‍. രണ്ടു ഓട്ടോറിക്ഷകളും കാറുമാണ് അജ്ഞാതന്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചത്. ആല്‍ബി എന്നയാളുടെ ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. മറ്റു വാഹനങ്ങള്‍ക്ക് തീപിടിച്ചത് കണ്ടവര്‍ തീയണയ്ക്കുകയായിരുന്നു.
കൂടാതെ രണ്ടു സ്‌കൂട്ടറുകള്‍ കനാലിലേക്ക് തള്ളിയിടുകയും ചെയ്തു. കണ്ണമാലി, കുണ്ടുപറമ്പ്, കമ്പനിപ്പടി പ്രദേശങ്ങളിലെ ഒരു കിലോ മീറ്റര്‍ പരിധിക്കുള്ളിലെ വീടുകളില്‍ നിര്‍ത്തിയിട്ട വണ്ടികളാണ് കൂട്ടമായി നശിപ്പിക്കപ്പെട്ടിരിക്കുന്നത്.
സംശയാസ്പദമായ രീതിയില്‍ ഒരു സ്‌കൂട്ടര്‍ തള്ളിക്കൊണ്ടു പോവുന്ന ഒരാളുടെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും അജ്ഞാതനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഇതിന് പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് പിന്നില്‍ ലഹരി സംഘമാണെന്ന സംശയവുമുണ്ട്.
Tags : Car Autorickshaws Fire Crime Police