x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ മൂ​ക്കു​ത്തി ക​വ​രാ​ന്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവം; പ​തി​നേ​ഴു​കാ​ര​ൻ പിടിയിൽ

വെബ് ഡെസ്ക്
Published: July 13, 2026 10:37 AM IST | Updated: July 13, 2026 11:16 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: വ​ട​ക​ര​പ്പ​തി​യി​ൽ സ്വ​ർ​ണ മൂ​ക്കു​ത്തി ക​വ​രാ​നാ​യി വ​യോ​ധി​ക​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തിയ ശേഷം മൃ​ത​ദേ​ഹം ക​ത്തി​ച്ച് കു​ഴി​ച്ചു​മൂ​ടി​യ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ. ആ​ട്ട​യാ​മ്പ​തി സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​നെ​യാ​ണ് കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മു​ഖ്യ​പ്ര​തി ഉ​ദ​യ​കു​മാ​റി​ന്‍റെ സുഹൃത്താണ് പിടിയിലായത്. ആട്ട​യാ​മ്പ​തി​യി​ലെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന സ​ര​സ​മ്മാ​ളി​നെ (72) ക​ഴി​ഞ്ഞ ജൂ​ൺ 10 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്.

അ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി മ​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

സ​ര​സ​മ്മാ​ൾ ധ​രി​ച്ചി​രു​ന്ന ര​ണ്ട് സ്വ​ർ​ണ്ണ മൂ​ക്കു​ത്തി​ക​ൾ കൈ​ക്ക​ലാ​ക്കാനായിരുന്നു കൊലപാതകം. സ​ര​സ​മ്മാ​ളിന്‍റെ അ​യ​ൽ​വാ​സി​യാ​യ ഉ​ദ​യ​കു​മാ​ർ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി മൃ​ത​ദേ​ഹം വീ​ടി​ന്‍റെ ശു​ചി​മു​റി​യി​ൽ വ​ച്ച് ക​ത്തി​ക്കു​ക​യും, അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് കു​ഴി​ച്ചി​ടു​ക​യുമായിരുന്നു.

 

Tags : Palakkad Elderly Woman murder Minor arrested

Recent News

Corehub Up